Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുശാന്തിന്റെ അക്കൗണ്ടുകളിൽ നിന്ന് കാമുകി റിയയുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ; റിയയുടെ വരവ് ചെലവ് കണക്കുകളിൽ പൊരുത്തക്കേട്; റിയയെ ഈ.ഡി ചോദ്യം ചെയ്തത് 18 മണിക്കൂർ; വരവ് ചിലവുകളിലും പൊതുത്തക്കേട്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ആത്മഹത്യ ചെയ്ത നടൻ സുശാന്തിന്റെ അക്കൗണ്ടുകളിൽ നിന്ന് കാമുകിയും നടിയുമായ റിയ ചക്രബർത്തിയുടെ അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ. റിയയുമായി ചേർന്ന് സുശാന്തിന് ബാങ്ക് അക്കൗണ്ടുകളില്ലെന്നും കണ്ടെത്തി.

അതേസമയം, റിയയുടെ വരവ് ചെലവ് കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. റിയയുടെയും പിതാവിന്റെയും പേരിലുള്ള രണ്ട് ഫ്‌ളാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വരവ് ചിലവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ റിയ, സഹോദരൻ ശൗവിക്, പിതാവ് ഇന്ദ്രജിത് ചക്രബർത്തി എന്നിവരോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

റിയക്കും ബന്ധുക്കൾക്കും എതിരെ ആത്മഹത്യ പ്രേരണ, 15 കോടി രുപ തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് സുശാന്തിന്റെ പിതാവ് കെ.കെ സിങ് പട്‌ന പൊലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളിപ്പിക്കുന്നത് തടയുന്ന പി.എംഎ‍ൽഎ നിയമ പ്രകാരം ഇ.ഡി സ്വമേധയാ കേസെടുക്കുകയായിരുന്നു. സുശാന്തുമായി ബന്ധമില്ലാത്തവരുടെ അക്കൗണ്ടുകൾ വഴി പണം വകമാറ്റിയെന്നാണ് കെ.കെ സിങ്ങിന്റെ ആരോപണം. രണ്ട് ദിവസങ്ങളിലായി 18 മണിക്കൂറോളമാണ് റിയയെ ഇ.ഡി ചോദ്യം ചെയ്തത്.

സുശാന്തിന്റെ കൊടക് ബാങ്ക് അക്കൗണ്ടിൽ നിന്ന് 55 ലക്ഷം രൂപ പിൻവലിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 15 കോടി രൂപയാണ് അക്കൗണ്ടുകളിൽ ഉണ്ടായിരുന്നതെന്നും കൂടുതലും യാത്ര ചെലവ്ക്കും നികുതികൾക്കും മറ്റ് ആവശ്യങ്ങൾക്കുമാണ് ചെലവിട്ടതെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.

സുശാന്ത് 2019ൽ തുടങ്ങിയ വിവിഡ്രേജ് റിയാലിറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ ഫ്രന്റ് ഇന്ത്യ ഫോർ വോൾഡ് ഫൗണ്ടേഷൻ എന്നീ കമ്പനികളിൽ റിയയും സഹോദരൻ ശൗവികും പങ്കാളികളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP