Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോപി നെടുങ്ങാടിക്ക് 'ഐവ' ജിദ്ദ യാത്രയയപ്പ് നൽകി

ഗോപി നെടുങ്ങാടിക്ക് 'ഐവ' ജിദ്ദ യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ജിദ്ദ: 'നാം കരുതുന്നപോലെ നമ്മളല്ല ശ്രേഷ്ടർ. വരാനിരിക്കുന്ന തലമുറയാണ് നമ്മെക്കാൾ ശ്രേഷ്ടർ. ഇന്നത്തെ തലമുറ ജീവാതാനുഭങ്ങൾ വെള്ളം ചേർക്കാതെ യുവ തലമുറയിലേയ്ക്ക് പകർന്നു നൽകിയാൽ അടുത്ത തലമുറയെ പവന്മാറ്റ് ഗുണത്തോടെ നമുക്ക് വാർത്തെടുക്കാം. കാത് കുത്തിയവർ പോയാൽ കടുക്കനിട്ടവർ വരും' ജിദ്ദയിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന പൊതു പ്രവർത്തകനായ ഗോപി നെടുങ്ങാടിയുടെ വാക്കുകളാണ് ഇത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്കു മടങ്ങുന്ന വേളയിൽ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) ജിദ്ദ കമ്മിറ്റി നൽകിയ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്ന 'മലയാളികളുടെ സ്വന്തം ഗോപിയേട്ടന്'.

'സൗദി അറേബ്യ ഐക്യരാഷ്ട്ര സഭയുടെ അകത്തളത്തിനു സമാനമാണ്. വിവിധ സംസ്‌കാരങ്ങളുടെ കൈമാറ്റമാണ് ഈ ഊഷര ഭൂമിയെ ഫലഭൂയിഷ്ടമാക്കുന്നത്. സ്വന്തം നാടിനെക്കാൾ അധികം ജീവിച്ച ഈ അറേബ്യൻ ചരിത്രഭൂമി ഒട്ടേറെ നന്മകൾ നൽകി എന്നെ ഞാനാക്കി. മൂന്നു പതിറ്റാണ്ടിന്റെ സൗദി അറേബ്യൻ അനുഭവങ്ങൾ എഴുതണമെന്ന് കരുതുന്നു...' ജിദ്ദ സമൂഹത്തിലെ വിവിധ സംഘടനകൾ നൽകിയ ആദരവുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് ഗോപി നെടുങ്ങാടി വാചാലനായി.

ഈ മഹാമാരി കാലത്ത് സാമൂഹ്യ അകലം പാലിക്കുമ്പോഴും സാംസ്‌കാരിക കൈമാറ്റം സാധ്യമാണെന്നും അതിനുള്ള വഴികൾ തുറന്നിടുകയാണ് വേണ്ടതെന്നും പറഞ്ഞ ഗോപി നെടുങ്ങാടി സൗദി അറേബ്യയിൽ നിന്നും ലഭിച്ച ജീവിത നന്മകൾ ആ പുതിയ തലമുറക്ക് കൈമാറാൻ ശിഷ്ട ജീവിതത്തിൽ സമയം കണ്ടെത്തുമെന്ന് അറിയിച്ചു.

സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ പൊതു രംഗത്തെ പ്രമുഖർ പങ്കെടുത്ത ഓൺലൈൻ യാത്രയയപ്പ് മീറ്റിംഗിൽ അൽഅബീർ ഗ്രൂപ് മേധാവി മുഹമ്മദ് ആലുങ്ങൽ മുഖ്യാതിഥി ആയിരുന്നു. ജെ എൻ എഛ് മേധാവി വി പി മുഹമ്മദലി മൊമെന്റോ കൈമാറി.

നസീർ വാവ കുഞ്ഞു, ഷിബു തിരുവനന്തപുരം, ഡോക്ടർ അഷ്റഫ്, മായിന്കുട്ടി, ഷാജു അത്താണിക്കൽ, ഹിഫ്‌സുറഹ്മാൻ, ഇസ്മായിൽ മരിതേരി, ജമാൽ മുഹമ്മദ്, സാദിഖലി തുവ്വൂർ, കബീർ കൊണ്ടോട്ടി, ബൈജു, ഗഫൂർ തേഞ്ഞിപ്പലം, അബ്ദുൽ കരീം, ഹനീഫ പാറകല്ലിൽ, റസാക്ക് മാസ്റ്റർ, ലിയാഖത് കോട്ട, നഷ്രിഫ്, റിസ്വാൻ, കരീം മഞ്ചേരി, എം.എ. ആർ. ജരീർ വേങ്ങര തുടങ്ങിയവർ സംസാരിച്ചു.

പ്രസിഡന്റ് സലാഹ് കാരാടന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ദിലീപ് താമരക്കുളം ഗോപി നേടുങ്ങാടിയെ പരിചയപ്പെടുത്തി. നാസർ ചാവക്കാട് സ്വാഗതവും അബ്ബാസ് ചെങ്ങാനി നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP