Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് വൺ സീറ്റ് ക്ഷാമം: ഫ്രറ്റേണിറ്റി മൂവ്മെന്റ് എംഎ‍ൽഎക്ക് നിവേദനം നൽകി

പ്ലസ് വൺ സീറ്റ് ക്ഷാമം: ഫ്രറ്റേണിറ്റി മൂവ്മെന്റ് എംഎ‍ൽഎക്ക് നിവേദനം നൽകി

സ്വന്തം ലേഖകൻ

മങ്കട: മലപ്പുറം ജില്ല നേരിട്ടു കൊണ്ടിരിക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായിക്കൊണ്ട് ഗവ: ഹയർ സെക്കന്ററികളിൽ അധിക ബാച്ചുകൾ അനുവദിക്കുക, നിലവിലെ ഗവ: ഹൈസ്‌കൂളുകൾ ഹയർ സെക്കന്ററികളായി ഉയർത്തുക, പോളിടെക്‌നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ സംവിധാനങ്ങളിൽ അവസരങ്ങൾ വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കമ്മിറ്റി ടി.എ അഹമ്മദ് കബീർ എംഎ‍ൽഎക്ക് നിവേദനം നൽകി.

ഈ വിഷയം പ്രതിപക്ഷം നിരന്തരമായി ഉന്നയിച്ച് കൊണ്ടിരിക്കുന്നുണ്ടെന്നും മണ്ഡലം പരിധിയിലുള്ള ജി.എച്ച്.എസ് ചേരിയം ഹയർ സെക്കന്ററിയായി ഉയർത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും എംഎ‍ൽഎ അറിയിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കൺവീനർ നബീൽ അമീൻ, ജില്ലാ പ്രതിനിധി അഫ്‌സൽ ഹുസൈൻ, മുഹമ്മദ് ജസീൽ സി പി, ദിൽഷാൻ കരുവാട്ടിൽ എന്നിവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP