Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രീംകോടതിയിലെ ഹർജിയും തള്ളിയതോടെ മറ്റ് വഴികളില്ലാതെ കോടതിയിൽ ഹാജരായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ; കോടതി വായിച്ച് കേൾപ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങൾ നിഷേധിച്ചു; എല്ലാം കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ കോടതിക്ക് മുമ്പിൽ; ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെ എന്നും ആത്മവിശ്വാസം പ്രകടിപ്പിക്കലും; കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണ സെപ്റ്റംബർ 16ന് തുടങ്ങും

സുപ്രീംകോടതിയിലെ ഹർജിയും തള്ളിയതോടെ മറ്റ് വഴികളില്ലാതെ കോടതിയിൽ ഹാജരായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ; കോടതി വായിച്ച് കേൾപ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങൾ നിഷേധിച്ചു; എല്ലാം കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ കോടതിക്ക് മുമ്പിൽ; ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെ എന്നും ആത്മവിശ്വാസം പ്രകടിപ്പിക്കലും; കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണ സെപ്റ്റംബർ 16ന് തുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റം നിഷേധിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. തനിക്കതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോ പറഞ്ഞു. ബിഷപ് ഫ്രാങ്കോയെ ഇന്ന് കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ഇതിന് ശേഷമായിരുന്നു കുറ്റ നിഷേധം. കേസിന്റെ വിചാരണ സെപ്റ്റംബർ 16ന് തുടങ്ങും. ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെ എന്ന് ഫ്രാങ്കോ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിചാരണയിൽ നിന്ന് രക്ഷപ്പെടാൻ സുപ്രീം കോടതിയിൽ വരെ ഫ്രാങ്കോ നിയമപോരാട്ടം നടത്തിയിരുന്നു. അതെല്ലാം വെറുതെയായി. ഇതോടെയാണ് വിചാരണ അനിവാര്യമാണെന്ന് ഫ്രാങ്കോ തിരിച്ചറിയുന്നതും കോടതിയിൽ എത്തുന്നതും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014-16 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്.

ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 സിസ്റ്റർമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ 6 വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.ആയിരം പേജുള്ള കുറ്റപത്രമാണ് ബിഷപ്പിനെതിരെ തയ്യാറാക്കിയിട്ടുള്ളത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കൽ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഈ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു. കേസിൽ കെട്ടിച്ചമച്ച തെളിവുകളെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ വാദിച്ചത്. പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളക്കലിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കന്യാസ്ത്രീയ ബലാൽസംഗം ചെയ്തു എന്ന് കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഫ്രാങ്കോ മുളക്കൽ പറയുന്നത്. സാക്ഷിളുടെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നും തെളിവുകൾ നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ ഫ്രാങ്കോ മുളക്കൽ പറയുന്നുണ്ട്. 2014മുതൽ 2016വരെയുള്ള കാലയളവിൽ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്.

വിടുതൽ ഹർജിയിൽ സുപ്രീം കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണം എന്നും ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നായിരുന്നു കോടതിയുടെ നടപടി. തുടർച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്.

ബലാത്സംഗത്തിനു പുറമെ അന്യായമായി തടഞ്ഞുവയ്ക്കൽ, അധികാര ദുർവിനിയോഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ഭീഷണിപ്പെടുത്തൽ, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ട് കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീ നടത്തിയ ചില സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്തതും തനിക്കെതിരെ പരാതിക്ക് കാരണമായി. കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോയുടെ ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP