Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദേശബന്ധങ്ങളുള്ള പ്രതികളായതിനാൽ ജാമ്യം നൽകിയാൽ വിദേശത്തേക്കു കടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു;സ്വർണ കള്ളക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്ന കസ്റ്റംസ് നിലപാടും നിർണ്ണായകമായി; സ്വർണ്ണ കടത്തിലെ കസ്റ്റംസ് കേസിലും സ്വപ്‌നാ സുരേഷിന് ജാമ്യമില്ല

വിദേശബന്ധങ്ങളുള്ള പ്രതികളായതിനാൽ ജാമ്യം നൽകിയാൽ വിദേശത്തേക്കു കടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു;സ്വർണ കള്ളക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്ന കസ്റ്റംസ് നിലപാടും നിർണ്ണായകമായി; സ്വർണ്ണ കടത്തിലെ കസ്റ്റംസ് കേസിലും സ്വപ്‌നാ സുരേഷിന് ജാമ്യമില്ല

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണ കള്ളക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി. നേരത്തെ എൻ ഐ എ കേസിലും സ്വപ്നക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

റിമാൻഡ് കാലാവധി അവസാനിച്ച 8 പ്രതികളുടെ റിമാൻഡ് ഈ മാസം 25 വരെയും നീട്ടി. സ്വപ്നയ്ക്ക് പൊലീസിലും നിർണായക സ്വാധീനമുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. വിദേശബന്ധങ്ങളുള്ള പ്രതികളായതിനാൽ ജാമ്യം നൽകിയാൽ വിദേശത്തേക്കു കടക്കാൻ സാധ്യതയുണ്ട്. ഓരോ ദിവസവും പ്രതികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാൽ പ്രധാന പ്രതിക്ക് ഇപ്പോൾ ജാമ്യംനൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചാണ് ജാമ്യ ഹർജ ിതള്ളിയത്.

സ്വർണ കള്ളക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്ന് കസ്റ്റംസ് വിശദീകരിക്കുന്നു. പണം മുടക്കുന്നതിനായി ഒരു പ്രത്യേക സംഘം തന്നെയുണ്ട്. ഈ പണം ഹവാലമാർഗത്തിലൂടെ ഗൾഫിൽ എത്തിക്കുന്നു. വിദേശത്തുള്ള റബിൻസ്, ഫൈസൽ ഫരീദ് എന്നിവരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭ്യമാവുകയുള്ളൂവെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്വപ്‌നയ്ക്ക് ജാമ്യം നൽകരുതെന്നാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP