Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാന ഇന്ധനം അന്തരീക്ഷത്തിൽ ബാഷ്പീകരിക്കുന്ന തോതനുസരിച്ചാണ് തീപിടിക്കാനുള്ള സാധ്യത; അഞ്ചുമുതൽ ഏഴുശതമാനം വരെ ബാഷ്പീകരണം നടന്നാൽ തീപടരും. ഇതിന് വേണ്ടത് രണ്ടുമുതൽ അഞ്ചുമിനിറ്റുകൾ; ഇതിനനുവദിക്കാതെ തടഞ്ഞത് ഫിലിം ഫോമിങ് ഫോഗ് ഉപയോഗിച്ച് വിമാനത്തെ പൊതിഞ്ഞത്; കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്‌പ്രസിനെ തീയിൽ നിന്ന് രക്ഷിച്ചത് 'ഓസ്ട്രിയൻ പാന്തർ'

വിമാന ഇന്ധനം അന്തരീക്ഷത്തിൽ ബാഷ്പീകരിക്കുന്ന തോതനുസരിച്ചാണ് തീപിടിക്കാനുള്ള സാധ്യത; അഞ്ചുമുതൽ ഏഴുശതമാനം വരെ ബാഷ്പീകരണം നടന്നാൽ തീപടരും. ഇതിന് വേണ്ടത് രണ്ടുമുതൽ അഞ്ചുമിനിറ്റുകൾ; ഇതിനനുവദിക്കാതെ തടഞ്ഞത് ഫിലിം ഫോമിങ് ഫോഗ് ഉപയോഗിച്ച് വിമാനത്തെ പൊതിഞ്ഞത്; കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്‌പ്രസിനെ തീയിൽ നിന്ന് രക്ഷിച്ചത് 'ഓസ്ട്രിയൻ പാന്തർ'

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കരിപ്പൂരിലെ വിമാന അപകടത്തിന്റെ യഥാർത്ഥ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. പക്ഷേ വിമാനം ആളികത്താത്താണ് ദുരന്തം ഒഴിവാക്കിയതെന്ന് വ്യക്തമാണ്. പത്തുകൊല്ലം മുമ്പ് മംഗലാപുരം വിമാനത്താവളത്തിലെ ടേബിൾ ടോപ്പ് എയർപോർട്ടിലുണ്ടായതിന് സമാനമായിരുന്നു കരിപ്പൂരിലേയും അപകടം. മംഗലാപുരത്ത് വിമാനം ആളികത്തി. ഇതായിരുന്നു ദുരന്ത വ്യാപ്തി കൂട്ടിയത്. എന്നാൽ കോഴിക്കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം കത്തിയമർന്നില്ല. ഇതിന് കാരണം 'ഓസ്ട്രിയൻ പാന്തർ' എന്നാണ് വിലയിരുത്തൽ.

എയർ ഇന്ത്യ എക്സ്‌പ്രസിനെ തീയിൽ നിന്ന് രക്ഷിച്ചത് 'ഓസ്ട്രിയൻ പാന്തർ' ആയിരുന്നു. പാന്തറിൻഖെ അടിയന്തര ഇടപെടൽ വിമാനത്തെ കത്തിയമരുന്നിൽ നിന്നും രക്ഷിച്ചു. 10 കോടി രൂപ മുടക്കി ഇറക്കുമതിചെയ്ത അത്യാധുനിക അഗ്‌നിശമന യന്ത്രമാണിത്. ഇത്തരത്തിലുള്ള നാലു യൂണിറ്റുകളാണ് കോഴിക്കോട് വിമാനത്താവളത്തിലുള്ളത്. സാധാരണ വിമാനം റൺവേയിൽ ഇറങ്ങുമ്പോൾത്തന്നെ ഫയർ യൂണിറ്റിനെ സക്രിയമാക്കാറുണ്ട്. വെള്ളിയാഴ്ച വിമാനം റൺവേയുടെ മധ്യഭാഗത്ത് നിലംതൊട്ടപ്പോൾത്തന്നെ എയർട്രാഫിക് കൺട്രോൾ വിഭാഗം വിമാനത്തെ പിൻതുടരാൻ അഗ്‌നിശമന യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.

പതിനായിരം ലിറ്റർ വെള്ളവും 1300 ലിറ്റർ ഫോം കണ്ടന്റും ശേഖരിച്ചിരിക്കുന്ന വാഹനമാണ് പാന്തർ. വിമാന ഇന്ധനം അന്തരീക്ഷത്തിൽ ബാഷ്പീകരിക്കുന്ന തോതനുസരിച്ചാണ് തീപിടിക്കാനുള്ള സാധ്യത. അഞ്ചുമുതൽ ഏഴുശതമാനം വരെ ബാഷ്പീകരണം നടന്നാൽ ഇതിൽനിന്ന് തീപടരും. ഇതിന് രണ്ടുമുതൽ അഞ്ചുമിനിറ്റുകൾ മാത്രംമതി. എന്നാൽ സംഭവസ്ഥലത്തെത്തിയ ഫയർ യൂണിറ്റിന്റെ പാന്തർ വാഹനം ഇതിനനുവദിക്കാതെ ഫിലിം ഫോമിങ് ഫോഗ് (എഫ്.എഫ്.എഫ് 1) ഉപയോഗിച്ച് വിമാനത്തെ പൊതിഞ്ഞു. ഇതോടെ ഇന്ധനം കത്താനുള്ള സാധ്യത കുറഞ്ഞു. വിമാനത്താവളത്തിലെ മറ്റു മൂന്ന് ഫയർ യൂണിറ്റുകളും ഈ പ്രക്രിയയിൽ സജീവമായതോടെ തീ ആളികത്തുന്നത് തടയാനായി.

തകർന്ന വിമാനത്തിന്റെ ടാങ്കിൽനിന്നും ഇന്ധനം പുറത്തേക്കൊഴുകിയെങ്കിലും ഫിലിം ഫോമിങ് ഫോഗ് ഉപയോഗിച്ച് തീപ്പിടിത്തം തടയുകയായിരുന്നു. ഇതിനുശേഷമാണ് സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തകരും വിമാനത്തിനകത്തു കയറിയത്. ആദ്യമെത്തിയ രക്ഷാപ്രവർത്തകർ കണ്ടത് പെരിഫെറൽ റോഡിൽ ചിതറിക്കിടക്കുന്ന 20 പേരെയാണ് വിമാനത്തിന്റെ ചിറകിൽ നാലുപേരുമുണ്ടായിരുന്നു. സമീപവാസികളുടെ വാഹനങ്ങളിലാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത് അപകടം നടന്ന് 40 മിനിറ്റിനുശേഷമാണ് സംസ്ഥാന അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തിയത്.

ഓസ്ട്രിയൻ നിർമ്മാതാക്കളായ റോസെൻബ ഔർ നിർമ്മിച്ച എയർപോർട്ട് ക്രാഷ് ടെൻഡറിന്റെ മാതൃകയാണ് റോസെൻബ ഔർ പാന്തർ. 10 കോടി രൂപ ചെലവിലാണ് ഈ അത്യാധുനിക ഫയർ റെസ്‌ക്യൂ വാഹനം കരിപ്പൂരിലേക്ക് ഇറക്കുമതി ചെയ്തത്. സാധാരണയായി ഒരു ഫ്‌ളൈറ്റ് റൺവേയിൽ ഇറങ്ങുമ്പോൾ തന്നെ ഫയർ യൂണിറ്റുകൾ തയാറാകും. കരിപ്പൂരിൽ അപകടമുണ്ടായ അന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് നിലത്തു തൊട്ടപ്പോൾ തന്നെ ഫയർ യൂണിറ്റുകളിലൊന്ന് വിമാനത്തെ പിന്തുടരാൻ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റ് നിർദേശിച്ചിരുന്നു.

വിമാനത്തിലെ ഇന്ധനം അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിക്കപ്പെടുമ്പോൾ, മിനിറ്റുകൾക്കുള്ളിൽ തീപിടിത്തത്തിനുള്ള സാധ്യത കൂടുതലാണ്. ഫിലിം-ഫോർമിങ് ഫോഗ് (പുറത്തുവിടുന്നതിലൂടെ പാന്തർ ഇന്ധന ചോർച്ചാ ഭീഷണിയെ തടഞ്ഞു. വിമാനം താഴോട്ടു വീണപ്പോൾ തന്നെ മറ്റ് മൂന്ന് പാന്തർ യൂണിറ്റുകളും പറന്നെത്തി. തകർന്ന വിമാനത്തിൽ നിന്ന് ഇന്ധനം പുറത്തേക്ക് ഒഴുകിയെങ്കിലും തീ തടയാനും രക്ഷാപ്രവർത്തനം സാധ്യമാവുകയും ചെയ്തു. ഇതോടെ വലിയ ദുരന്തം ഒഴിവായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP