Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ഡൗൺ കാരണം കഴിഞ്ഞ ആറു മാസമായി നാട്ടിൽ കുടുങ്ങി; വിമാനം വിളിച്ച് ഖത്തറിലേക്ക് പോകാനൊരുങ്ങി പ്രമുഖ മലയാളി വ്യവസായി: ഡോ.എംപി ഹസൻ കുഞ്ഞിയും ഭാര്യയും മാത്രം സഞ്ചരിക്കുന്ന വിമാനത്തിന്റെ ചെലവ് 40 ലക്ഷം രൂപ

ലോക്ഡൗൺ കാരണം കഴിഞ്ഞ ആറു മാസമായി നാട്ടിൽ കുടുങ്ങി; വിമാനം വിളിച്ച് ഖത്തറിലേക്ക് പോകാനൊരുങ്ങി പ്രമുഖ മലയാളി വ്യവസായി: ഡോ.എംപി ഹസൻ കുഞ്ഞിയും ഭാര്യയും മാത്രം സഞ്ചരിക്കുന്ന വിമാനത്തിന്റെ ചെലവ് 40 ലക്ഷം രൂപ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ലോക്ഡൗൺ കാരണം കേരളത്തിൽ കുടുങ്ങിയതിനാൽ പ്രമുഖ വ്യവസായി ഡോ.എംപി ഹസൻ കുഞ്ഞി വിമാനം 'വിളിച്ച്' ഖത്തറിലേക്ക് പോകാൻ ഒരുങ്ങുന്നു. കോവിഡിനെ തുടർന്നുള്ള ലോക്ഡൗൺ കാരണം കഴിഞ്ഞ ആറു മാസമായി നാട്ടിലായിരുന്ന അദ്ദേഹം. ഗൾഫിലേക്ക് തിരികെ പോകേണ്ടത് അത്യാവശ്യമായതിനാൽ ഖത്തറിൽ നിന്നും സ്വകാര്യ വിമാനം വിളിച്ച് പോകാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. 40 ലക്ഷം രൂപയോളമാണു ചെലവ്. വിമാനത്തിൽ സഞ്ചരിക്കുന്നതാവട്ടെ അദ്ദേഹവും ഭാര്യ സുഹറാബിയും മാത്രം.

14ന് രാവിലെ 11.30ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പ്രൈവറ്റ് എയർ ജെറ്റ് (ചാലഞ്ചർ 605) വിമാനത്തിലാണ് അദ്ദേഹം ഖത്തറിലേക്കു പറക്കുന്നത്. അദ്ദേഹത്തിനു പോകാൻ 12 സീറ്റുള്ള വിമാനമാണ് ഖത്തറിൽ നിന്ന് യാത്രക്കാരില്ലാതെ എത്തുക. ജെറ്റ് ക്രാഫ്റ്റിന്റെതാണു വിമാനം.മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന മെഡ്‌ടെക് കോർപറേഷൻ ചെയർമാനാണ് കണ്ണൂർ താണയിൽ താമസിക്കുന്ന ഹസൻ കുഞ്ഞി. ഖത്തർ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിൽ വിതരണ ശൃംഖലയുണ്ട്. പ്രൈവറ്റ് ജെറ്റുകൾക്ക് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയുമെന്നും അതുവഴി കൂടുതൽ വരുമാന സാധ്യതയുണ്ടെന്നു തെളിയിക്കുകയുമാണ് ഇത്തരത്തിലുള്ള യാത്രയുടെ ലക്ഷ്യമെന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ ഡയറക്ടർ കൂടിയായ ഹസൻ കുഞ്ഞി പറയുന്നു.

ടൂറിസം രംഗത്തേക്കും ആരോഗ്യ ടൂറിസം രംഗത്തേക്കും മറ്റു രാജ്യങ്ങളിൽ നിന്ന് ചെറിയ പ്രൈവറ്റ് ജെറ്റുകളിൽ ആളുകൾക്ക് എത്താൻ കഴിയും. ഖത്തറിൽ നിന്ന് പ്രൈവറ്റ് ജെറ്റ് വരുത്തിച്ച് കണ്ണൂരിൽ നിന്നു യാത്ര ചെയ്യുന്ന ആദ്യ യാത്രക്കാരനാണ് ഹസൻ കുഞ്ഞി. ലോജിസ്റ്റിക്‌സ് രംഗത്തുള്ള ഫ്രൈറ്റെക്‌സ് ലോജിസ്റ്റിക്‌സ്, ഫാഷൻ രംഗത്തുള്ള പ്ലാനറ്റ് ഫാഷൻ, റിയൽ എസ്റ്റേറ്റ് രംഗത്തുള്ള എച്ച്.കെ.ബിൽഡേഴ്‌സ് ആൻഡ് ഡവലപേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെയും ചെയർമാനാണ്.

ഇതിനു പുറമേ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാമിൽട്ടൻ ഇന്റർനാഷനൽ, പവർമാൻ ഇന്റർനാഷനൽ, ഹോളിപോപ് ഇൻഡസ്ട്രീസ് തുടങ്ങിയ വ്യവസായ സംരംഭങ്ങളുടെ ഗ്രൂപ്പ് ചെയർമാനുമാണ്. കൊച്ചിൻ മെഡിക്കൽ സിറ്റിയുടെ എംഡി, അസറ്റ് ഹോംസ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 44 വർഷമായി ഖത്തറിൽ വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തുകയാണ് ഹസൻ കുഞ്ഞി. മെഡിക്കൽ ടൂറിസത്തിലാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP