Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വർണക്കള്ളക്കടത്ത് കേസിൽ എൻഐഎ സംഘം വീണ്ടും സെക്രട്ടേറിയറ്റിൽ; മൊഴിയെടുത്തത് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ; വ്യക്തത വരുത്തിയത് സംസ്ഥാനത്തിന്റെ അറിവോടെ നയതന്ത്രബാഗുകൾ എത്രതവണ എത്തിയെന്ന്; യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ വിതരണം ചെയ്തതിൽ പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്റെ സമൻസ്; രണ്ടുവർഷത്തിനുള്ളിൽ എത്ര നയതന്ത്ര ബാഗേജുകൾ വന്നുവെന്ന് അറിയിക്കണം; പ്രതികളുടെ ഫോൺ ഡീറ്റേയ്ൽസ് നൽകാത്തതിന് ബിഎസ്എൻഎല്ലിനും നോട്ടീസ്

സ്വർണക്കള്ളക്കടത്ത് കേസിൽ എൻഐഎ സംഘം വീണ്ടും സെക്രട്ടേറിയറ്റിൽ; മൊഴിയെടുത്തത് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ; വ്യക്തത വരുത്തിയത് സംസ്ഥാനത്തിന്റെ അറിവോടെ നയതന്ത്രബാഗുകൾ എത്രതവണ എത്തിയെന്ന്; യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ വിതരണം ചെയ്തതിൽ പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്റെ സമൻസ്; രണ്ടുവർഷത്തിനുള്ളിൽ എത്ര നയതന്ത്ര ബാഗേജുകൾ വന്നുവെന്ന് അറിയിക്കണം; പ്രതികളുടെ ഫോൺ ഡീറ്റേയ്ൽസ് നൽകാത്തതിന് ബിഎസ്എൻഎല്ലിനും നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ സംഘം വീണ്ടും സെക്രട്ടറിയേറ്റിലെത്തി. കേസിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴി രേഖപ്പെടുത്താനാണ് എൻ.ഐ.എ സംഘം സെക്രട്ടറിയേറ്റിലെത്തിയത്. സംസ്ഥാനത്തിന്റെ അറിവോടെ നയതന്ത്ര ബാഗുകൾ എത്ര തവണയെത്തി എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് എൻ.ഐ.എ സംഘം പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴിയെടുത്തത്. ഉദ്യോഗസ്ഥരുമായും എൻ.ഐ.എ സംഘം ചർച്ച നടത്തി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് എൻ.ഐ.എ സംഘം സെക്രട്ടറിയേറ്റിലെത്തുന്നത്.

അതിനിടെ, യു.എ.ഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് നൽകി. രണ്ടു വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്‌സലുകളടക്കം വന്നുവെന്നതടക്കമുള്ള വിവരങ്ങൾ അറിയിക്കണം. സ്വർണക്കടത്ത് കേസ് പ്രതികളുടെ ഫോൺ വിശദാംശങ്ങൾ നൽകാത്തതിന് ബി.എസ്.എൻ.എല്ലിനും കസ്റ്റംസ് നോട്ടീസ് അയച്ചു.

സ്വർണം പിടികൂടിയ കസ്റ്റംസ് മന്ത്രി കെ.ടി.ജലീൽ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമായിരിക്കുന്നതാണ് മതഗ്രന്ഥത്തിന്റെ വിതരണം. മാർച്ച് നാലിന് കോൺസുലേറ്റ് ജനറലിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എത്തിച്ചെന്നും അത് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി.ആപ്ടിന്റെ ഓഫീസിലെത്തിച്ചെന്നുമാണ് കണ്ടെത്തൽ. ഇതിലാണ് പ്രോട്ടോക്കോൾ ഓഫിസറോട് വിശദീകരണം തേടിയത്. ഡിപ്ലോമാറ്റിക് ബാഗ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യാൻ കസ്റ്റംസിനു ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല.

സംസ്ഥാനം അനുമതി നൽകിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിനാണ് പ്രോട്ടോക്കോൾ ഓഫിസർക്ക് സമൻസ് നൽകിയത്. രണ്ടു വർഷത്തിനിടയിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്‌സലുകൾ വന്നിട്ടുണ്ടെന്നും , ഇതിന്റെ രേഖകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.നയതന്ത്ര ബാഗുകൾക്ക് കസ്റ്റംസ് ക്ലിയറൻസ് നൽകണമെങ്കിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

ഡിപ്ലോമാറ്റിക് ബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന കോൺസലേറ്റിന്റെ റിപ്പോർട്ടിൽ പ്രോട്ടോക്കോൾ ഓഫിസർ ഒപ്പിട്ടാൽ മാത്രമേ കസ്റ്റംസിനു ബാഗ് വിട്ടു നൽകാൻ കഴിയുകയുള്ളു. ഇതിനായി പ്രത്യേക ഇളവ് നൽകിയിട്ടുണ്ടോയെന്ന് വിശദീകരിക്കണമെന്നും നോട്ടീസിലുണ്ട്. നേരത്തെ സി.ആപ്ടിൽ റെയ്ഡ് നടത്തിയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.

അതേസമയം യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ മതഗ്രന്ഥം പാഴ്‌സലായി വന്ന സംഭവത്തിൽ മന്ത്രി കെടി ജലീൽ കുടുങ്ങുന്ന അവസ്ഥയിലാണ്. ഖുർആൻ ആണ് താൻ സി ആപ്റ്റിന്റെ വാഹനത്തിൽ വിതരണം ചെയ്തതെന്ന മന്ത്രിയുടെ തുറന്നു പറച്ചിൽ വിനയാകുകയാണ്. സംസ്ഥാന മന്ത്രിമാർക്ക് യുഎഇ കോൺസുലേറ്റുമായി നേരിട്ട് ഇടപെടാൻ കഴിയില്ല. പ്രോട്ടോകോൾ ഓഫീസർക്ക് മാത്രമേ കഴിയൂ. മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്ന് യുഎഇയും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ ജലീലിന് നയതന്ത്ര പാഴ്‌സലിലൂടെ കിട്ടിയ ഖുർ ആനിന്റെ വഴി തേടുകയാണ് കസ്റ്റംസ്. ഏത് സാഹചര്യത്തിലാണ് മതഗൃന്ഥങ്ങൾ എത്തിയതെന്ന് തേടുകയാണ് കസ്റ്റംസ്. ഇതിന് വേണ്ടി സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്‌സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. അതായത് നയതന്ത്ര പാഴ്‌ലിലൂടെ എത്ര ബാഗേജ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി വരുത്തിയെന്ന് മനസ്സിലാക്കാനാണ് നീക്കം.

യഥാർത്ഥത്തിൽ ഇത്തരത്തിലൊന്നും പ്രോട്ടോകോൾ ഓഫീസർ ഔദ്യോഗികമായി ചെയ്തിട്ടില്ലെന്നാണ് സൂചന. ഈ സാഹച്യം തിരിച്ചറിഞ്ഞാണ് ജലീലിന്റെ നയതന്ത്ര പ്രോട്ടോകോൾ കള്ളക്കളി കണ്ടെത്താനുള്ള കസ്റ്റംസ് നീക്കം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഈ നീക്കം. നിയമോപദേശവും തേടിയിട്ടുണ്ട്. പ്രോട്ടോകോൾ ഓഫീസറിൽ നിന്ന് മതഗ്രന്ഥങ്ങളൊന്നും കേരളം ഇറക്കുമതി ചെയ്തില്ലെന്ന മറുപടി കിട്ടിയാൽ ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഏത് സാഹചര്യത്തിലാണ് ഖുർആൻ കിട്ടിയതെന്ന് വിശദീകരിക്കേണ്ടിയും വരും. ആവശ്യമെങ്കിൽ എൻഐഎയും ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ബിഎസ്എൻഎല്ലിനും കസ്റ്റംസ് സമൻസ് അയച്ചിട്ടുണ്ട്. പ്രതികളുടെ ഫോൺ വിളികളുടെ വിശദാംശം ആവശ്യപ്പെട്ടാണിത്.

ദുബായ് കോൺസുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങൾ സർക്കാർ സ്ഥാപനമായ സി-ആപ്പിന്റെ വാഹനത്തിൽ വിതരണം ചെയ്തുവെന്ന മന്ത്രി കെ.ടി.ജലീൽ വെളിപ്പെടുത്തിയിരുന്നു. സി-ആപ്റ്റിൽ നിന്നും ചില പാഴ്‌സലുകൾ പുറത്തേക്ക് പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. മന്ത്രിയുടെ ഈ മറുപടിയാണ് ഇപ്പോൾ വിനയാകുന്നത്. യുഎഇയിൽ നിന്ന് ഔദ്യോഗികമായി ഇത്തരത്തിലൊരു ഖുർ ആൻ അയപ്പുണ്ടായിട്ടില്ലെന്ന വിവരവും കസ്റ്റംസിന് കിട്ടി കഴിഞ്ഞു. നയതന്ത്ര ബാഗുകളിലെ ഖുർ ആൻ അയപ്പ് വിദേശകാര്യ പ്രോട്ടോകോളിനും എതിരാണ്.

നയതന്ത്രബാഗുകൾക്ക് കസ്റ്റംസ് ക്ലിയൻസ് നൽകണമെങ്കിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. നയതന്ത്രബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റിന്റെ റിപ്പോർട്ടിൽ പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ടാൽ മാത്രമേ കസ്റ്റംസിന് ബാഗ് വിട്ടുനൽകാൻ കഴിയുകയുള്ളൂ. എന്നാൽ നയതന്ത്രപാഴ്‌സൽ വഴി മതഗ്രസ്ഥങ്ങൾ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവ് നൽകാനുള്ള സാക്ഷ്യപത്രം നൽകാനോ കഴിയില്ലെന്നാണ് ചട്ടങ്ങൾ പറയുന്നത്. ഇതും ജലീലിന് വിനയാകും. എന്നിട്ടും എങ്ങനെ ബാഗ് പുറത്തേക്ക് പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഇക്കാര്യത്തിലാണ് പ്രോട്ടോകോൾ ഓഫീസറോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.

കസ്റ്റംസ് ക്ലിയറൻസിനു വേണ്ടി സ്വർണ കള്ളക്കടത്തു കേസിലെ പ്രതികൾ വ്യാജ രേഖകൾ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഈ വർഷം മാർച്ച് നാലിന് കസ്റ്റംസ് കാർഗോയിൽ നിന്നും പുറേക്ക് പോയ നയതന്ത്രബാഗിലാണ് മതഗ്രന്ഥങ്ങളെത്തിയത്. 4479 കിലോ ഭാരമുള്ള ബാഗാണ് നയതന്ത്രപാഴ്‌സലായി എത്തിയിരിക്കുന്നത്. മതഗ്രസ്ഥത്തിന് പുറമേ മറ്റേതെങ്കിലും സാധനങ്ങൾ കൂടി ബാഗിൽ ഉണ്ടായിരുന്നുവെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP