Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദക്ഷിണേന്ത്യയിൽ രോഗവ്യാപനത്തിൽ കുറവില്ല; ആന്ധ്രയിൽ പുതിയ 9597 കോവിഡ് കേസുകൾ; 93 മരണം; കർണാടകയിൽ 7,883 പോസിറ്റീവ് കേസുകൾ; മരണം 113; തമിഴ്‌നാട്ടിൽ 5871 കേസുകളും; 119 മരണം; പടിഞ്ഞാറൻ മേഖലയിൽ മഹാരാഷ്ട്രയിൽ 12,712 കേസുകൾ കൂടി; 13,408 പേർക്ക് രോഗമുക്തി; രാജ്യത്താകെ 48, 295 പോസിറ്റീവ് കേസുകൾ കൂടി

ദക്ഷിണേന്ത്യയിൽ രോഗവ്യാപനത്തിൽ കുറവില്ല; ആന്ധ്രയിൽ പുതിയ 9597 കോവിഡ് കേസുകൾ; 93 മരണം; കർണാടകയിൽ 7,883 പോസിറ്റീവ് കേസുകൾ; മരണം 113; തമിഴ്‌നാട്ടിൽ 5871 കേസുകളും; 119 മരണം; പടിഞ്ഞാറൻ മേഖലയിൽ മഹാരാഷ്ട്രയിൽ 12,712 കേസുകൾ കൂടി; 13,408 പേർക്ക് രോഗമുക്തി; രാജ്യത്താകെ 48, 295 പോസിറ്റീവ് കേസുകൾ കൂടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 23,76,700 ആയി ഉയർന്നു. 48, 295 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 46, 779 ആയി ഉയർന്നു. വേൾഡോമീറ്ററിന്റെ രേഖകൾ പ്രകാരമാണ് ഈ കണക്കുകൾ. 16,77,583 പേർ രോഗമുക്തരായി. രോഗവ്യാപനം ദക്ഷിണേന്ത്യയിൽ ശമനമില്ലാതെ തുടരുകയാണ്.

ആന്ധ്രയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് പുതിയ 9597 കോവിഡ് 19 കേസുകൾ. 93 പേർ മരിച്ചു. ആന്ധ്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,54,146 ആയി ഉയർന്നു. നിലവിൽ 90,425 പേരാണ് ചികിത്സയിലുള്ളത്. 1,61,425 പേർ രോഗമുക്തി നേടി. 2,296 പേർ മരിച്ചു. 7883 പുതിയ കേസുകളാണ് കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2802 കേസുകളും ബെംഗളുരുവിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7034 പേർ ഇന്ന് രോഗമുക്തിയും നേടി. 113 പേരാണ് അസുഖത്തെത്തുടർന്ന് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് 1,96,494 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 80,343 പേർ ഇപ്പോഴും ചികിത്സയിലാണ്. 1,12,633 പേർ രോഗമുക്തി നേടിയപ്പോൾ 3,510 പേർ മരിച്ചു.

അതേസമയം തമിഴ്‌നാട്ടിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 5871 പുതിയ കോവിഡ് 19 കേസുകൾ. 119 പേർ മരിച്ചു. ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ 2 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. കേരളത്തിൽ നിന്നെത്തിയ എട്ടുപേർ ഉൾപ്പടെ 25 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,520 ആയി ഉയർന്നു. ആകെ മരണസംഖ്യ 5278 ആണ്.

മഹാരാഷ്ട്രയിൽ 12,712 പേർക്ക് കോവിഡ്

മഹാരാഷ്ട്രയിൽഇന്ന് രോഗമുക്തി നേടിയത് 13,408 പേരാണ്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,81,843 ആയി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ച് മരിച്ചത് 344 പേരാണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 18,650 ആയി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 10,15,115 ആണ്. 35,880 പേരാണ് ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈനിൽ തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP