Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡരികിൽ നിന്ന വയോധികയെ കയറിപ്പിടിക്കാൻ ലോറി ഡ്രൈവർ ശ്രമിച്ച കേസ്: പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്ത താനൂർ സിഐക്കും വൈറസ് ബാധ; സമ്പർക്കത്തിലേർപ്പെട്ട 12 പൊലീസുകാരും നിരീക്ഷണത്തിൽ

റോഡരികിൽ നിന്ന വയോധികയെ കയറിപ്പിടിക്കാൻ ലോറി ഡ്രൈവർ ശ്രമിച്ച കേസ്: പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്ത താനൂർ സിഐക്കും വൈറസ് ബാധ; സമ്പർക്കത്തിലേർപ്പെട്ട 12 പൊലീസുകാരും നിരീക്ഷണത്തിൽ

ജംഷാദ് മലപ്പുറം

 മലപ്പുറം: ലോറി സൈഡാക്കി റോഡരികിൽ നിന്ന വയോധികയെ കയറിപ്പിടിക്കാൻ ശ്രമിച്ച പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്ത താനൂർ സിഐക്കും കോവിഡ്. സിഐ യുമായി അടുത്ത് സമ്പർക്ക ത്തിലുണ്ടായിരുന്ന 12 പൊലീസുകാരും ക്വാറന്റൈനിൽ. ദിവസങ്ങൾക്ക് മുമ്പാണ് വയോധികയെ പുലർച്ചെ ആക്രമിച്ചു പരിക്കേൽപ്പിച്ച ലോറി ഡ്രൈവറെ താനൂർ സിഐ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നത്. തുടർന്ന് തൊടുപുഴ സ്വദേശി ജോമോൻ എന്ന പ്രതിക്ക് 27/7/2020 കോവിഡ് സ്ഥിരീകരിച്ചിരുന്നു അന്നുമുതൽ എസ് ഐ യും ഒമ്പത് പൊലീസുകാരും ക്വാറന്റൈനിൽ ആയിരുന്നു. സി ഐ യുമായി അടുത്ത് സമ്പർക്ക ത്തിലുണ്ടായിരുന്ന പന്ത്രണ്ടോളം പൊലീസ് ഉദ്യോഗസ്ഥരും ക്വാറന്റൈനിൽ പ്രവേശിച്ചു.

താനൂരിലെ റോഡരികിൽ പുലർച്ചെ 5.30ന് നിൽക്കുന്ന വയോധികയെ കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി. ചുറ്റുപാടും ആളില്ലെന്ന് കണ്ടാണ് കയറിപ്പിടിക്കാൻ ശ്രമിച്ചിരുന്നത്. എന്നാൽ ബഹളംവെച്ചും അക്രമകാരിയെ ചെറുത്തുനിന്നും വയോധിക മാനംകാക്കുകയായിരുഒന്നു. തൊടുപുഴക്കാരനായ പ്രതി ജോമോനെ പിടികൂടാൻ സഹായിച്ചത് സി.സി.ടിവിൽ പതിഞ്ഞ ചെറിയ ഒരു തുമ്പിൽനിന്നാണ്. താനൂരിലെ റോഡരികിൽവെച്ച് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവറായ യുവാവിനെ സി.സി.ടി.വി നിരീക്ഷണത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തെടുപുഴ കാഞ്ഞിരമുറ്റം ജോമോൻ (36)യാണ് താനൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഇരുപത്തി അഞ്ചാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം പുലർച്ചെ 5.30 തിന് താനൂരിനടുത്ത് റോഡരികിൽ നിൽക്കുകയായിരുന്ന വയോധികയെ കണ്ടതും ലോറിനിർത്തി ലൈഗികമായ ഉദ്ദേശത്തോടെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയാണ് ഉണ്ടായത്് തുടർന്ന് വയോധിക ബഹളം വെച്ചതിനാലും എതിർത്തതിനാലുമാണ് ലോറി ഡ്രൈവറായ പ്രതി ജോമോൻ പിന്തിരിഞ്ഞത്.

വയോധികയുടെ പരാതിയെ തുടർന്നു സി.സി.ടിവിൽ പതിഞ്ഞ ചെറിയ ഒരു തുമ്പിൽ ഇരുന്നൂറോളം ലോറികളെയും സംസ്ഥാനത്തെ പ്രമുഖ സിമന്റ് വ്യാപാര സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് എറണാകുളം മുതൽ കോഴിക്കോട് കുന്നമംഗലം വരെയുള്ള അന്വേഷണത്തെ തുടർന്നാണ് പൊലീസ് പ്രതി യിലേക്കു എത്തിചേരാൻ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് പ്രതിയുടെ പേരിൽ കേസെടുത്ത് പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തിരുന്നത്. താനൂർ എച്ച്.എസ്.ഒ.പി. പ്രമോദ്, എസ്‌ഐ. നവീൻ ഷാജ്, എഎസ്ഐ.പ്രതീഷ്, സി വിൽപൊലീസ് ഓഫീസർമാരായ സലേഷ്, സബറുദീർ, വിമോഷ്, മനോജ്, പ്രിയങ്ക എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP