Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായികിന് കോവിഡ്; രോഗബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത് മന്ത്രി തന്നെ; രോഗലക്ഷണങ്ങൾ ഇല്ലെന്നും ഹോം ഐസൊലേഷനിൽ സുരക്ഷിതനെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായികിന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നും സുരക്ഷിതനാണെന്നും ഹോം ഐസൊലേഷനിലാണെന്നും മന്ത്രി വ്യക്തമാക്കി.

താനുമായി സമ്പർക്കത്തിലേപ്പെട്ടവർ പരിശോധനയ്ക്ക് വിധേയമാകണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. നായികിന്റെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് പോസിറ്റീവാകുന്ന അഞ്ചാമത്തെ കേന്ദ്രമന്ത്രിയാണ് നായിക്.

കഴിഞ്ഞാഴ്ച പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിക്കുകയും ഹരിയാനയിലെ മേദാന്താ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പാർലമെന്ററികാര്യ - വ്യവസായ സഹമന്ത്രി അർജുൻ മേഘ്വാൾ, കൃഷി വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരി എന്നിവർക്കും കോവിഡ് പോസിറ്റീവായിരുന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും രോഗം ഭേദമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP