Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവമ്പാടി സ്റ്റേഷനിലെ എസ് ഐക്ക് കോവിഡ് ; ഉറവിടം വ്യക്തമല്ല; മുപ്പതോളം പൊലീസുകാർ നിരീക്ഷണത്തിൽ; ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് വിജിലൻസ്ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഓഫീസും അടച്ചു

തിരുവമ്പാടി സ്റ്റേഷനിലെ എസ് ഐക്ക് കോവിഡ് ; ഉറവിടം വ്യക്തമല്ല; മുപ്പതോളം പൊലീസുകാർ നിരീക്ഷണത്തിൽ; ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് വിജിലൻസ്ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഓഫീസും അടച്ചു

കെ വി നിരഞ്ജൻ

കോഴിക്കോട് : തിരുവമ്പാടി സ്റ്റേഷനിലെ എസ് ഐക്കും കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചു. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ എസ് ഐയുമായി
ബന്ധപ്പെട്ട മുപ്പതോളം പൊലീസുകാർ നിരീക്ഷണത്തിൽ പോവേണ്ടി വരും. എസ് ഐയുടെ രോഗ ഉറവിടം വ്യക്തമല്ല.

നാൽപതോളം പേർക്ക് പരിശോധന നടത്തിയതിലാണ് എസ് ഐക്ക് കോവിഡ് സ്ഥിരീകരിച്ചത്. പൊലീസുകാർ നിരീക്ഷണത്തിൽ പോവുന്ന സാഹചര്യത്തിൽ മറ്റു സ്ഥലങ്ങളിൽനിന്ന് പൊലീസുകാരെ ഇവിടേക്ക് അധിക ഡ്യൂട്ടിക്ക് നിയോഗിക്കും. ഇതിനിടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് വിജിലൻസ്ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ
ഓഫീസും അടച്ചു.

വിജിലൻസ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി ബന്ധപ്പെട്ട വിജിലൻസ് ഡി വൈ എസ് പി അടക്കം അഞ്ച് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഡ്രൈവർക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് വ്യക്തമല്ല. അണുനശീകരണത്തിനായാണ് ഓഫീസ് താൽക്കാലികമായി അടച്ചിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP