Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും ഞെട്ടിച്ച് കൂടത്തായി ഹീറോ കെ.ജി.സൈമൺ; ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ ഡമ്മി പരീക്ഷണവുമായി പൊലീസ്; പരിശോധിച്ചത് മത്തായി സ്വയം ചാടിയതോ അതോ ആരെങ്കിലും എടുത്തിട്ടതോയെന്ന്; പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും മൃതദേഹം എടുത്ത ഫയർഫോഴ്സും സാക്ഷിയായി; കേസിൽ നീതി തേടി മത്തായിയുടെ കുടുംബം സത്യാഗ്രഹം തുടരുന്നു

വീണ്ടും ഞെട്ടിച്ച് കൂടത്തായി ഹീറോ കെ.ജി.സൈമൺ; ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ ഡമ്മി പരീക്ഷണവുമായി പൊലീസ്; പരിശോധിച്ചത് മത്തായി സ്വയം ചാടിയതോ അതോ ആരെങ്കിലും എടുത്തിട്ടതോയെന്ന്; പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും മൃതദേഹം എടുത്ത ഫയർഫോഴ്സും സാക്ഷിയായി; കേസിൽ നീതി തേടി മത്തായിയുടെ കുടുംബം സത്യാഗ്രഹം തുടരുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ നിന്ന് കിണറ്റിൽ വീണുള്ള യുവകർഷകൻ മത്തായിയുടെ മരണത്തിലെ നേരറിയാൻ പൊലീസിന്റെ ഡമ്മി പരീക്ഷണം. കൂടത്തായി അന്വേഷണത്തിൽ മികവ് തെളിയിച്ച ജില്ലാ പൊലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11. 30 നാണ് മൃതദേഹം കാണപ്പെട്ട മത്തായിയുടെ കുടപ്പനക്കുളത്തെ വീട്ടിലെ കിണറ്റിൽ ഡമ്മി പരീക്ഷണം നടത്തിയത്.

എസ്‌പിക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ(സി ബ്രാഞ്ചിന്റെ ചുമതല വഹിക്കുന്ന) ഡിവൈഎസ്‌പി ആർ. പ്രദീപ്കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി ആർ. ജോസ്, പോസ്റ്റുമോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളജിലെ പൊലീസ് സർജൻ, മൃതദേഹം കിണറ്റിൽ നിന്നെടുത്ത ഫയർ ഫോഴ്സ് സംഘം, തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ദ്ധർ, ലോക്കൽ പൊലീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഡമ്മി പരീക്ഷണം നടത്തിയത്. മത്തായി മരിച്ചു കിടന്ന സമയത്തെ ജലനിരപ്പ് കിണറ്റിനുള്ളിൽ ക്രമീകരിച്ച ശേഷമായിരുന്നു പരീക്ഷണം. മത്തായിയുടെ അതേ തൂക്കത്തിലും ഉയരത്തിലുമുള്ള രണ്ടു ഡമ്മികളാണ് പരീക്ഷണത്തിനായി തയാറാക്കിയിരുന്നത്. ഒരു ഡമ്മി മത്തായി സ്വയം ചാടിയാൽ എങ്ങനെ എന്ന് വിലയിരുത്താനും രണ്ടാമത്തേത് ആരെങ്കിലും ബലം പ്രയോഗിച്ച് ഇട്ടതാണെങ്കിൽ എങ്ങനെ വീഴും എന്ന് അറിയാനുള്ളതുമായിരുന്നു.

സ്വയം ചാടിയാൽ എങ്ങനെയുണ്ടാകും എന്ന പരീക്ഷണമാണ് ആദ്യം നടന്നത്. ഇതിനായുള്ള ഡമ്മി ഇട്ടതിന് ശേഷം അൽപം കഴിഞ്ഞ് സംഭവ ദിവസം എങ്ങനെയാണോ മൃതദേഹം എടുത്തത് അതേ രീതിയിൽ ഫയർ ഫോഴ്സുകാർ ഇറങ്ങി എടുത്തു. ഡമ്മിയിൽ ഉണ്ടായിട്ടുള്ള മുറിവുകൾ പരിശോധിച്ചു. അത് രേഖപ്പെടുത്തി. മൃതദേഹത്തിലുള്ളതുമായി താരതമ്യം ചെയ്തു. ഡമ്മി കിണറ്റിൽ കിടന്നതും മൃതദേഹം കിടന്നതുമായുള്ള താരതമ്യവും നടന്നു. ഈ ചർച്ചകളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം ഫോറൻസിക് ഉദ്യോഗസ്ഥരും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറും പങ്കെടുത്തു.

ആദ്യത്തേതിന്റെ വിലയിരുത്തലിന് ശേഷമാണ് രണ്ടാമത്തെ ഡമ്മി ഇട്ടത്. അത് ബലം പ്രയോഗിച്ച് കിണറ്റിലേക്ക് ഇടുന്ന മാതിരിയായിരുന്നു. തുടർന്ന് ഇത് വീണ രീതിയും അപ്പോൾ ഉണ്ടായ മുറിവുകളും പരിശോധിച്ചു. രണ്ട് രീതിയിൽ ഏതാണ് മൃതദേഹത്തിലെ മുറിവുകളുമായി യോജിക്കുന്നത് എന്ന് ശാസ്ത്രീയമായി പരിശോധിച്ച ശേഷമാകും കുറ്റകൃത്യം നടന്നത് എങ്ങനെ എന്ന് മനസിലാക്കുന്നത്. കേസിൽ ആരോപണ വിധേയരായ വനപാലകർ മാത്രമാണ് ദൃക്സാക്ഷികളായുള്ളത്. അവരുടെ മൊഴി മാത്രം മുഖവിലയ്ക്ക് എടുത്ത് അന്വേഷണം മുന്നോട്ടു പോകാൻ കഴിയില്ല. ഇപ്പോൾ തന്നെ മരണം വിവാദമായിരിക്കുയാണ്.

കേസിൽ അറസ്റ്റുണ്ടാകാതെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ല എന്നാണ് കുടുംബത്തിന്റെ നിലപാട്. ജൂലൈ 28 നാണ് മത്തായി മരിച്ചത്. ചെളിക്കല്ല് വനമേഖലയിൽ സ്ഥാപിച്ചിരുന്ന ടൈഗർ ട്രാപ്പ് ക്യാമറ മത്തായി തകർത്തുവെന്ന് ആരോപിച്ചാണ് വനപാലകസംഘം വീട്ടിൽ നിന്ന് മത്തായിയെ വൈകിട്ട് 4.30 ന് കസ്റ്റഡിയിൽ എടുത്തത്. ആറരയോടെ മത്തായി കിണറ്റിൽ മരിച്ചു കിടക്കുന്നുവെന്ന വിവരമാണ് അറിഞ്ഞത്. പോസ്റ്റുമോർട്ടത്തിൽ മത്തായിയുടേത് മുങ്ങി മരണമാണെന്ന് പരാമർശിച്ചിരുന്നു. ഇത് സമ്മതിച്ചു കൊടുക്കാൻ ബന്ധുക്കൾ തയാറായിട്ടില്ല. റേഞ്ച് ഓഫീസർ അടക്കം രണ്ടു വനപാലകരെ സസ്പെൻഡ് ചെയ്തിട്ടും ബന്ധുക്കൾ വഴങ്ങിയിട്ടില്ല. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പറഞ്ഞ് മത്തായിയുടെ ഭാര്യ ഷീബയും മാതാവും മക്കളും വീടിന് സമീപം സത്യഗ്രഹം നടത്തി വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP