Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൂജപ്പുര സെൻട്രൽ ജയിലിലെ 59 അന്തേവാസികൾക്ക് കോവിഡ്; രോഗം കണ്ടെത്തിയത് 99 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ; രോഗം പടർന്നത് 71 കാരനായ വിചാരണത്തടവുകാരനിൽ നിന്നെന്ന് നിഗമനം; സമ്പർക്കം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പും; പൂജപ്പുര സെൻട്രൽ ജയിൽ നിരീക്ഷണത്തിലേക്ക്; തിരുവനന്തപുരത്ത് അഞ്ച് പൊലീസുകാർക്കും രോഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു. ആശങ്ക പരത്തി തലസ്ഥാനമായ തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 59 പേർക്കാണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. തൊണ്ണൂറ്റിയൊൻപതു പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 59 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ജയിലിലെ മുഴുവൻ അന്തേവാസികൾക്കും കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു.

കഴിഞ്ഞദിവസം ജയിലിലെ 71 വയസ് പ്രായമുള്ള തടവുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജയിലിലെ അന്തേവാസികൾക്ക് ആന്റിജൻ പരിശോധന നടത്തിയത്. അതേസമയം, രോഗം ആദ്യം സ്ഥിരീകരിച്ച തടവുകാരന്റെ ഉറവിടം വ്യക്തമല്ല. തടവുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കടുത്ത ആശങ്കയാണ്.

ഇതിനിടെ, തിരുവനന്തപുരത്ത് അഞ്ച് പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. നന്ദാവനം എ ആർ ക്യാമ്പ്, പേരൂർക്കട എസ് എ പി ക്യാമ്പ്, വട്ടിയൂർക്കാവ്, പേരൂർക്കട പൊലീസ് സ്റ്റേഷനുകൾ, പത്മനാഭ സ്വാമി ക്ഷേത്ര ഗാർഡ് എന്നിവിടങ്ങളിലെ ഓരോ പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് തിരുവനന്തപുരത്ത് ആണ്. ചൊവ്വാഴ്ച മാത്രം തിരുവനന്തപുരത്ത് 297 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 279 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 11 കേസുകളും സംസ്ഥാനത്തുണ്ട്.നഗരസഭാ പരിധിയിൽ 66 കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ചൊവ്വാഴ്ച മാത്രം തിരുവനന്തപുരത്ത് 12 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP