Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആന്ധ്രയിൽ നിന്ന് തലസ്ഥാനത്തേക്ക് 15 കിലോ കഞ്ചാവ് കടത്തിയ കേസ്; അന്തർ സംസ്ഥാന കടത്തുകാരൻ ജിനോയെ ഹാജരാക്കാൻ ജില്ലാ സെഷൻസ് കോടതി ഉത്തരവ്; കഞ്ചാവ് എത്തിച്ചത് ടെക്കികൾക്കിടയിൽ വിതരണം ചെയ്യാൻ

ആന്ധ്രയിൽ നിന്ന് തലസ്ഥാനത്തേക്ക് 15 കിലോ കഞ്ചാവ് കടത്തിയ കേസ്; അന്തർ സംസ്ഥാന കടത്തുകാരൻ ജിനോയെ ഹാജരാക്കാൻ ജില്ലാ സെഷൻസ് കോടതി ഉത്തരവ്; കഞ്ചാവ് എത്തിച്ചത് ടെക്കികൾക്കിടയിൽ വിതരണം ചെയ്യാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആന്ധ്രയിൽ നിന്ന് തലസ്ഥാനത്തേക്ക് 15 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ അന്ത: സംസ്ഥാന ലഹരിക്കടത്തുകാരനായ ജിനോയെ ഹാജരാക്കാൻ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പ്രതിയായ വെള്ളറട കൂതാളി ശാന്തി ഭവനിൽ ജിനോ (22) യെ സെപ്റ്റംബർ 16 ന് ഹാജരാക്കാനാണുത്തരവ്. ടെക്‌നോപാർക്കിൽ ഐ.ടി. ജീവനക്കാർക്ക് വിതരണത്തിനായെത്തിച്ച കഞ്ചാവാണ് തൊണ്ടിമുതൽ സഹിതം എക്‌സൈസ് പിടികൂടിയത്.

2019 ഒക്ടോബർ 18 നാണ് കേസിനാധാരമായ സംഭവം നടന്നത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് നേരിട്ട് വാങ്ങി തലസ്ഥാന ജില്ലയിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു നൽകുന്നതാണ് ഇയാളുടെ പ്രവർത്തന രീതി. കാട്ടാക്കട , അമരവിള എക്‌സൈസ് റേയ്ഞ്ചുകളിൽ ജിനോക്കെതിരെ മൂന്ന് കഞ്ചാവ് കടത്തു കേസുകൾ നിലവിലുണ്ട്. ആന്ധ്രയിൽ നിന്നും കിലോയ്ക്ക് 1,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് തലസ്ഥാനത്തെ ചെറുകിട കച്ചവടക്കാർക്ക് 10,000 രൂപക്കാണ് ഇയാൾ വിൽപ്പന നടത്തുന്നത്.

കഴക്കൂട്ടം എക്‌സൈസിന്റ വാഹന പരിശോധനക്കിടെയാണ് ഇൻഫോസിസിന് സമീപത്തു നിന്ന് ബൈക്കിൽ വരികയായിരുന്ന ഇയാൾ പിടിയിലായത്. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പ് 20 ബി (ശശ) ചുമത്തിയാണ് കഴക്കൂട്ടം എക്‌സൈസ് റെയ്ഞ്ച് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP