Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്നെനിക്ക് അറിയാവുന്നതെല്ലാം പഠിച്ചെടുത്തത് എന്റെ സഹോദരിമാരിൽ നിന്ന്; ഫിസിക്‌സിനോടുള്ള പ്രണയവും, ക്രിക്കറ്റും, ബൈക്ക് റൈഡിങ്ങുമെല്ലാം സഹോദരിമാരിൽ നിന്ന് ലഭിച്ചത്; സുശാന്തിന്റെ ഹൃദയം തുറക്കുന്ന വീഡിയോ പങ്കുവച്ച് സഹോദരി; കണ്ണീരോടെ കണ്ട് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

സുശാന്ത് സിങ് രജ്പുത് മരണപ്പെട്ടെങ്കിലും ഇന്നും അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹതകളും അന്വേഷണങ്ങളും നീളുകയാണ്. തന്റൈ സഹോദരിമാരെ കുറിച്ച് സുശാന്ത് സിങ് രജ്പുത് സംസാരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറിയിരിക്കുന്നത്. 

മണിപൂരിലെ ആർമി ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനിടയിൽ തന്റെ സഹോദരിമാരെ കുറിച്ച് സുശാന്ത് സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ ശ്രദ്ധ നേടുന്നത്. 2017ൽ നിന്നുള്ളതാണ് വീഡിയോ.

സുശാന്തിന്റെ സഹോദരി ശ്വേതയാണ് ഇന്നലെ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ സഹോദരിമാരായ നിതു, മിതു, പ്രിയങ്ക, ശ്വേത എന്നിവരെ കുറിച്ച് സ്‌നേഹത്തോടെ സംസാരിക്കുന്ന സുശാന്തിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

'എനിക്ക് നാലു സഹോദരിമാരാണ് ഉള്ളത്. അവരെല്ലാം പഠനത്തിൽ മിടുക്കികളായിരുന്നു. ഇന്നെനിക്ക് അറിയാവുന്നതെല്ലാം, അത് ക്രിക്കറ്റ് കളിക്കൽ ആണെങ്കിലും ബൈക്ക് ഓടിക്കുന്നതോ കാർ ഒടിക്കുന്നതോ ആണെങ്കിലും പഠനത്തിന്റെ കാര്യത്തിലാണെങ്കിലും അതെല്ലാം ഞാൻ സഹോദരിമാരിൽ നിന്നും പഠിച്ചതാണ്.'

'ഞാൻ വെറുതെ പറയുന്നതല്ല. ഫിസിക്‌സിനോടുള്ള എന്റ പ്രണയം മൂത്ത സഹോദരി നിതു കാരണമാണ്. രണ്ടാമത്തെ സഹോദരി, മിതു, ക്രിക്കറ്റ് പ്രൊഫഷണൽ ആക്കിയ ആളാണ്. അവരാണ് എങ്ങനെ ബൈക്ക് ഓടിക്കണം, കാറോടിക്കണം, ക്രിക്കറ്റ് എങ്ങനെ കളിക്കണമെന്നൊക്കെ പഠിപ്പിച്ചത്.'' അഭിഭാഷകയായ സഹോദരി പ്രിയങ്കയും ഫാഷൻ ഡിസൈനറായ ശ്വേതയും സഹോദരിമാരെന്നതിനേക്കാൾ തന്റെ സുഹൃത്തുക്കളാണെന്നും സുശാന്ത് പരാമർശിച്ചു.

ജൂൺ 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP