Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫെറേറോ കിൻഡർ ക്രീമി ഇപ്പോൾ വിപണിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ചോക്ലേറ്റ്, മിഠായി നിർമ്മാതാക്കളായ ഫെറേറോ കുട്ടികൾക്കായി കിൻഡർ ക്രീമി എന്ന പുതിയ സ്നാക്ക് പുറത്തിറക്കി. കിൻഡർ ബ്രാൻഡുമായി ചേർന്നാണ് ഫെറേറോ കിന്റർ ക്രീമി പുറത്തിറക്കുന്നത്. പശുവിൻ പാലിന്റെയും വിറ്റാമിൻ ബി12ന്റെയും ഗുണങ്ങളുള്ള ക്രഞ്ചിയും ചെറുതുമായ സ്‌നാക്കാണിത്. കൊച്ചി,ബെഗംലൂരു തുടങ്ങി തെക്കേ ഇന്ത്യയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ഇവ ലഭ്യമാക്കും. ഉപഭോക്താക്കൾക്ക് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഉൽപ്പന്നം വാങ്ങാൻ കഴിയും. 20 രൂപയാണ് വില. പുതിയ ഉത്പന്നത്തിലൂടെ ഇന്ത്യയുടെ ചോക്ലേറ്റ് വിഭാഗത്തിൽ പ്രവർത്തനം വ്യാപിപിക്കാനാണ് ഫെറേറോ ഇന്ത്യ ലക്ഷ്യമിടുന്നത്.

80 ശതമാനത്തിലധികം അസംസ്‌കൃത വസ്തുക്കളും പ്രാദേശികമായി സംഭരിച്ചാണ് പൂണെക്കടുത്തുള്ള ബാരാമതിയിലെ പ്ലാന്റിൽ കിൻഡർ ക്രീമി നിർമ്മിക്കുന്നത്. ഘടക മിശ്രിതം, മെറ്റീരിയൽ സോഴ്‌സിങ്, പാക്കേജിങ് എന്നിവ പ്ലാന്റിലെ സവിശേഷമായ ആർ ആൻഡ് ഡി സൗകര്യത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്.

'മേഡ് ഇൻ ഇന്ത്യ സംരംഭത്തിന്റെ' മറ്റൊരു വിജയകരമായ സൃഷ്ടിയായ കിൻഡർ ക്രീമി അവതരിപ്പിച്ചു കൊണ്ട് ഞങ്ങൾ കിൻഡർ പോർട്ട്‌ഫോളിയോ വികസിപ്പിക്കുകയാണ്. ഇത് പൂർണമായും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഫെറേറോയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ, പ്രാദേശിക ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഇത് ഗുണം ചെയ്യും. മേഖലയിലെ കിൻഡർ ബ്രാൻഡിന്റെ വളർച്ചയും വിജയവും പ്രകടമാക്കുതാണ് പുതിയ ഉത്പന്നം. കിൻഡർ ക്രീമിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യത ലഭിക്കുമെന്നും കുട്ടിയുടെ ലഘുഭക്ഷണ വിഭാഗത്തിൽ ഉപഭോഗം വർദ്ധിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്.' ഫെറേറോ ഇന്ത്യ മാനേജിങ് ഡയറക്ടർ സ്റ്റെഫാനൊ പെല്ലെ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP