Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ആവേശം കൂട്ടി ഒപ്പോ, റെനോ3 പ്രോ ആകർഷകമായ 27,990 രൂപയ്ക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്വാതന്ത്യ ദിനാഘോഷങ്ങൾക്ക് ആവേശം കൂട്ടി പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡായ ഒപ്പോ ഇടത്തരം പ്രീമിയം വിഭാഗത്തിലെ റെനോ3 പ്രോയുടെ വിലയിൽ കിഴിവ് നൽകുന്നു. ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച 29,990 രൂപയുടെ 8പ്ലസ് വൺ28 ജിബി വേരിയന്റിന്റെ റെനോ3 പ്രോ ഇപ്പോൾ 27,990 രൂപയ്ക്ക് ലഭിക്കും. 8പ്ലസ് ടു56 ജിബി വേരിയന്റ് 29,990 രൂപയ്ക്കും ലഭിക്കും. എല്ലാ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇളവ് ലഭ്യമാണ്.

ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് റെനോ3 പ്രോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം കാഷ്ബാക്കും ലഭ്യമാണ്. ബജാജ് ഫിൻസെർവിലൂടെ 12 മുതൽ ഓഗസ്റ്റ് 31വരെ 1333 രൂപ ഇഎംഐയിലൂടെയും സ്വന്തമാക്കാം.

ഒപ്പോയുടെ കരുത്തിന്റെ പ്രതീകമാണ് റെനോ ശ്രേണി. കുലീനമായ രൂപകൽപ്പനയിൽ നൂതനമായ ഉൽപ്പന്നം. ഓരോ ഷോട്ടിലും വ്യക്തമായ ചിത്രങ്ങൾ നൽകുന്ന സഹചാരിയായ റെനോ3 പ്രോ സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ വിപ്ലവം കുറിക്കുന്നു. ലോകത്തെ ആദ്യ 44എംപി ഡ്യൂവൽ പഞ്ച് ഹോൾ മുൻ കാമറയാണ് റെനോ3 പ്രോയിൽ ഉപയോഗിക്കുന്നത്. 64 എംപി സൂം ക്വാഡ്-കാമിൽ 13എംപി ടെലിഫോട്ടോ ലെൻസ്, 64എംപി അൾട്രാ-ക്ലിയർ മെയിൻ കാമറ, 2എംപി മോണോ ലെൻസ്, 8എംപി അൾട്രാ വൈഡ്-ആംഗിൾ ലെൻസ് എന്നിവയും ഉൾപ്പെടുന്നു. പിൻ കാമറയിൽ അൾട്രാ ഡാർക്ക് മോഡ്, മുൻ കാമറയിൽ അൾട്രാ നൈറ്റ് മോഡ് എന്നീ സവിശേഷതകളും ഉൾപ്പെടുന്നു. 30 വാട്ട് വിഒഒസി ഫ്ളാഷ് ചാർജ് 4.0യിൽ ഉപകരണം ഏറ്റവും വേഗത്തിലും സുരക്ഷിതമായും ചാർജാകുന്നു. 4025എംഎഎച്ച് ബാറ്ററിയുടെ 50 ശതമാനം 20 മിനിറ്റിനുള്ളിൽ ചാർജാകും. ഓറോറൽ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, സ്‌കൈ വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ റെനോ3 പ്രോ ലഭ്യമാണ്.

വിജയത്തിന്റെ പുതുമ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന്റെ ഭാഗമാണ് ഒപ്പോയുടെ റെനോ ശ്രേണി. പ്രീമിയം രൂപകൽപ്പനയും സാങ്കേതിക വിദ്യയുമായി സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നതിൽ ഒപ്പോ പ്രതിജ്ഞാബദ്ധമാണ്. റെനോ4 പ്രോ അവതരിപ്പിച്ചത് ഈയിടെയാണ്. 90 ഹെർട്ട്സ് 3ഡി ബോർഡർലെസ് സെൻസ് സ്‌ക്രീനും 65 വാട്ട് വിഒഒസി 2.0മായി യുവജനങ്ങൾക്കിടയിൽ ട്രെൻഡായി കഴിഞ്ഞു. ഉപയോക്താക്കളുടെ സർഗ്ഗാത്മകതയെ സ്വയം പ്രകടിപ്പിക്കാൻ പ്രാപ്തരാക്കുന്ന നൂതന ഇമേജിങ് സവിശേഷതകളുള്ള റെനോ സീരീസിന്റെ പാരമ്പര്യത്തെ റെനോ4 പ്രോ മുന്നോട്ട് കൊണ്ടുപോകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP