Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുടിഐ വാല്യൂ ഓപർച്യൂണിറ്റീസ് ഫണ്ടിന്റെ ആസ്തി 4,200 കോടി രൂപ

സ്വന്തം ലേഖകൻ

കൊച്ചി: യുടിഐ വാല്യൂ ഓപർച്യൂണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 4,200 കോടി രൂപയിലെത്തിയതായി 2020 ജൂലൈ 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. 4.7 ലക്ഷം യൂണിറ്റ് ഉടമകളാണ് പദ്ധതിയിലുള്ളത്. ദീർഘകാല മൂലധന വളർച്ച ലക്ഷ്യമിട്ട് ഓഹരി നിക്ഷേപം നടത്തുന്നവർക്ക് മികച്ച അവസരമാണ് ഈ പദ്ധതി ഒരുക്കുന്നത്. ജൂലൈ 31-ലെ കണക്കുകൾ പ്രകാരം പദ്ധതിയിലെ നിക്ഷേപത്തിന്റെ 70 ശതമാനത്തോളം വൻകിട ഓഹരികളിലാണ്. ശേഷിക്കുന്നത് ഇടത്തരം, ചെറുകിട ഓഹരികളിലും. ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ഐടിസി, ആക്സിസ് ബാങ്ക്, എസ്‌കോർട്ട്സ്, ഐഷർ മോട്ടോർ, കോറമണ്ഡൽ ഇന്റർനാഷണൽ, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവയിലാണ് നിക്ഷേപങ്ങളുടെ 46 ശതമാനവും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP