Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൂലൈയിൽ 8.6 കോടി ഫാസ്ടാഗ് ഇടപാടുകൾ

സ്വന്തം ലേഖകൻ

കൊച്ചി: നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷനിലെ (എൻഇടിസി) ഫാസ്ടാഗ് ഇടപാടുകൾ ജൂലൈയിൽ 8.6 കോടി കടന്നതായി നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. രണ്ടു മാസത്തിനുള്ളിൽ 54 ശതമാനം കുതിപ്പാണ് കുറിച്ചിരിക്കുന്നത്.

ജൂലൈയിലെ എൻഇടിസി ഫാസ്ടാഗ് വഴി 1623.30 കോടി മൂല്യം വരുന്ന 86.26 മില്ല്യൺ ഇടപാടുകൾ നടന്നു. ജൂണിൽ ഇത് 1511.93 കോടി രൂപയായിരുന്നു, ഇടപാടുകൾ 81.92 മില്ല്യൺ.

എൻഇടിസി ഫാസ്ടാഗ് ആരംഭിച്ച് നാലു വർഷത്തിനുള്ളിൽ പുതിയ ഉയരങ്ങളിലെത്തിയതിൽ സന്തോഷമുണ്ടെന്നും ടോൾ പ്ലാസകളിൽ ലക്ഷക്കണക്കിന് വാഹന ഉടമകൾക്ക് ഇത് ഉപകാരപ്രദമായിട്ടുണ്ടെന്നും വാഹന ഉടമകൾക്ക് സ്പർശന രഹിത, തടസങ്ങളില്ലാത്ത, സൗകര്യപ്രദമായ ടോൾ പേയ്മെന്റുകളിലൂടെ സുരക്ഷിത യാത്ര ഒരുക്കാൻ എൻപിസിഐയ്ക്ക് കഴിഞ്ഞെന്നും ഭാവിയിൽ എൻഇടിസി ഫാസ്ടാഗ് സവനം കൂടുതൽ പേരിലേക്ക് എത്തുമെന്ന് ഉറപ്പുണ്ടെന്നും എൻപിസിഐ ചീഫ് ഓപറേറ്റിങ് ഓഫീസർ പ്രവീണ റായ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP