Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മോദി ഉണ്ടെങ്കിൽ അത് സാധിക്കും'; ജിഡിപി ഏറ്റവും താഴ്ന്ന നിലയിൽ എത്തുമെന്ന റിപ്പോർട്ടിനെ കുറിച്ച് രാഹുൽ ഗാന്ധി പറയുന്നു

'മോദി ഉണ്ടെങ്കിൽ അത് സാധിക്കും'; ജിഡിപി ഏറ്റവും താഴ്ന്ന നിലയിൽ എത്തുമെന്ന റിപ്പോർട്ടിനെ കുറിച്ച് രാഹുൽ ഗാന്ധി പറയുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ ജിഡിപി ഏറ്റവും താഴ്ന്ന നിലയിൽ എത്തുമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണൻ മൂർത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ജിഡിപി സ്വതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നായിരുന്നു നാരായണ മൂർത്തി മുന്നറിയിപ്പ് നൽകിയിരുന്നത്.

ഇതേക്കുറിച്ചാണ് രാഹുൽ പരിഹാസ രൂപേണ മറുപടി നൽകിയത്. 'മോദി ഉണ്ടെങ്കിൽ അത് സാധിക്കും' എന്നാണ് രാഹുൽ ട്വിറ്റിലൂടെ ഇതിനോട് പ്രതികരിച്ചത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ' മോദി ഉണ്ടെങ്കിൽ എല്ലാം സാധ്യമാണ്' എന്നത്. ഇൻഫോസിസ് സ്ഥാപകന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടിന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പമാണ് രാഹുലിന്റെ ട്വീറ്റ്.

രാജ്യത്തിന്റെ ജിഡിപി 1947-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലുത്തെമെന്ന് തിങ്കളാഴ്ചയാണ് നാരായണ മൂർത്തി ആശങ്ക പ്രകടിപ്പിച്ചത്.'ഇന്ത്യയുടെ ജിഡിപി ചുരുങ്ങിയത് അഞ്ചു ശതമാനമെങ്കിലും കുറയുമെന്നും 1947-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജിഡിപിയിൽ എത്തിച്ചേരാമെന്ന ആശങ്കയമുണ്ടെന്നുമാണ് നാരായണമൂർത്തി പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP