Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംവരണേതര സാമ്പത്തിക സംവരണം- സർക്കാർ ഉത്തരവ് സ്വാഗതാർഹം: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ വിവിധ ബാച്ചുകളിലെ ആകെ സീറ്റുകളുടെ 10 ശതമാനം സീറ്റുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതരവിഭാഗങ്ങൾക്ക് സംവരണം ചെയ്തുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സ്വാഗതാർഹമാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ പറഞ്ഞു.

നരേന്ദ്ര മോദി സർക്കാർ 103-ാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്ത് നടപ്പിലാക്കിയ സാമ്പത്തിക സംവരണം എല്ലാ തലങ്ങളിലും മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. 11.08.2020ൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ 137/2020 ഉത്തരവിലെ മുന്നോക്കവിഭാഗമെന്ന പദപ്രയോഗം തെറ്റാണ്. ഭരണഘടനാഭേദഗതിയിലും കേന്ദ്രസർക്കാർ ഉത്തരവിലും സംവരണേതരവിഭാഗമെന്നു പറഞ്ഞിരിക്കുമ്പോൾ സംസ്ഥാന സർക്കാർ ഇറക്കിയിരിക്കുന്ന ഉത്തരവിൽ തിരുത്തൽ വരുത്തണം. സംസ്ഥാന സർക്കാരിന്റെ രണ്ടരയേക്കർ ഭൂപരിധി മാനദണ്ഡം കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്ന 5 ഏക്കറായി ഉയർത്തി നിശ്ചയിക്കണം.

നേഴ്സിങ്, പാരാമെഡിക്കൽ പ്രവേശനത്തിലും ഉടൻതന്നെ സംവരണ ഉത്തരവിറക്കണം. കെ.എസ്.എസ്.ആറിൽ ഭേദഗതി ത്വരിതപ്പെടുത്തി പി.എസ്.സി.നിയമനങ്ങളിലൂടെ സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP