Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിന്ധു സൂര്യകുമാറിനെ സംഘപരിവാർ വേട്ടയാടുകയാണ്; കേന്ദ്ര ഭരണത്തിന്റെ അഹന്തയിൽ സംഘപരിവാർ അഴിച്ചു വിടുന്ന അസഹിഷ്ണുതയുടെ കേരളാ പതിപ്പാണ് ആക്രോശവും അസഭ്യവർഷവും ഭീഷണിയും; ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകയ്ക്ക് എതിരായ സൈബർ ആക്രമണത്തെ പിണറായി വിജയൻ അന്ന് അപലപിച്ചത് ഇങ്ങനെ; ഇന്ന് സൈബർ സഖാക്കൾ നിഷാ പുരുഷോത്തമനെയും കമലേഷിനെയും ആക്രമിക്കുമ്പോൾ മുഖ്യമന്ത്രി കാണുന്നത് സംവാദമായി; പിണറായിയുടെ ഇരട്ടത്താപ്പ് ചർച്ചയാക്കി സോഷ്യൽ മീഡിയ

സിന്ധു സൂര്യകുമാറിനെ സംഘപരിവാർ വേട്ടയാടുകയാണ്; കേന്ദ്ര ഭരണത്തിന്റെ അഹന്തയിൽ സംഘപരിവാർ അഴിച്ചു വിടുന്ന അസഹിഷ്ണുതയുടെ കേരളാ പതിപ്പാണ് ആക്രോശവും അസഭ്യവർഷവും ഭീഷണിയും; ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകയ്ക്ക് എതിരായ സൈബർ ആക്രമണത്തെ പിണറായി വിജയൻ അന്ന് അപലപിച്ചത് ഇങ്ങനെ; ഇന്ന് സൈബർ സഖാക്കൾ നിഷാ പുരുഷോത്തമനെയും കമലേഷിനെയും ആക്രമിക്കുമ്പോൾ മുഖ്യമന്ത്രി കാണുന്നത് സംവാദമായി; പിണറായിയുടെ ഇരട്ടത്താപ്പ് ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'തങ്ങൾക്ക് ഹിതകരമല്ലാത്ത ഒരു മാധ്യമ ചർച്ചയ്ക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ ഏഷ്യാനെറ്റ് ചീഫ് കോർഡിനേറ്റിങ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ സംഘപരിവാർ വേട്ടയാടുകയാണ്. രാജ്യത്താകെ കേന്ദ്ര ഭരണത്തിന്റെ അഹന്തയിൽ സംഘപരിവാർ അഴിച്ചു വിടുന്ന അസഹിഷ്ണുതയുടെ കേരളാ പതിപ്പാണ് മാധ്യമപ്രവർത്തയ്ക്ക് എതിരായ ആക്രോശവു അസഭ്യവർഷവും ഭീഷണിയും. ഒരു ഭാഗത്ത് രാഷ്ട്രീയ എതിരാളികളെ കായകമായി ആക്രമിക്കുന്നു. അധികാരം ഉപയോഗിച്ചു തുറുങ്കിലടയ്ക്കുന്നു. ഇതിനൊക്കെ കൂട്ടു നിൽക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ്. സിന്ധു സൂര്യകുമാർ നൽകിയ പരാതിയിൽ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം'- 2016 ഫെബ്രുവരി 28 ന് പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളാണ് ഇവ.

ഇന്ന് കേരളാ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഈ ഘട്ടത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനും ഹിതകരമല്ലാത്ത വാർത്തകൾ വന്നു തുടങ്ങിയപ്പോഴും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയതോടെയും കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷ മാറിത്തുടങ്ങിയത്. ഇന്ന് സൈബർ ലോകത്ത് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ സൈബർ സഖാക്കൾ ആക്രമിക്കുന്ന ഘട്ടത്തിൽ അദ്ദേഹം പറയുന്നത് അത് സംവാദമാണെന്നാണ്. പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുമ്പോഴും സൈബർ ആക്രമണം നടത്തുകയും വ്യക്തിഹത്യയും ചെയ്യുന്നവരെ മുഖ്യമന്ത്രി തള്ളിപ്പറയുന്നില്ല. അതേസമയം ഈ വിഷയം ഇപ്പോൾ സജീവമായി സോഷ്യൽ മീഡിയയിലും ചർച്ചായാകുന്നു. മുഖ്യമന്ത്രിയുടെ ഇരട്ടാത്താപ്പാണ് എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

വ്യക്തിപരമായ അധിക്ഷേപങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ ഉള്ളവർ മാത്രമല്ല മറ്റ് മാധ്യമങ്ങളും ഒഴിഞ്ഞ് നിൽക്കേണ്ടതാണെന്നാണ് മുഖ്യമന്ത്രിുടെ പക്ഷം. ആശയസംവാദങ്ങൾ ആകാമെന്നും എന്നാൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ ആരും നടത്താൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരെ സിപിഎം അണികൾ നടത്തുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചുള്ള പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർനടപടികളെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചതോടെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഏതെങ്കിലും കൂട്ടർക്കെതിരെ വ്യക്തിപരമായ അധിക്ഷേപം വന്നാൽ ആ... അത് തരക്കേടില്ല നല്ല കാര്യം അടി... അടി... അടി... പോട്ടേ പോട്ടേ പോട്ടേ... അതേവഴിക്ക് പൊയ്ക്കോട്ടേ എന്ന് കൈയടിച്ച് കൊടുക്കുക മറ്റ് ചിലത് വരുമ്പോൾ ഹോ ഹോ...ഇങ്ങനെ വന്നോ എന്താണിത് ഇങ്ങനെ സംഭവിക്കാൻ പാടുണ്ടോ എന്ന് പറഞ്ഞ് രോഷം കൊള്ളുക ഈയൊരു ഇരട്ടത്താപ്പ് പാടില്ല. നമ്മളെല്ലാരും ഒരേ സമീപനം ഇക്കാര്യത്തിൽ സ്വീകരിച്ച് പോരണം. അത് വ്യക്തിപരമായ അധിക്ഷേപം ആരും നടത്താൻ പാടില്ല ആശയസംവാദങ്ങളാകാം. അഭിപ്രായങ്ങൾ പരസ്പരം കൈമാറുന്ന നിലയാകാം- മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചതിന് പിന്നാലെയാണ് ഏഷ്യാനെറ്റിലെ കെ.ജി കമലേഷിനെതിരെ സൈബർ ആക്രമണം തുടങ്ങിയത്. വാർത്താ അവതരണത്തിനിടെയിൽ ഡാം തുറന്നു എന്നതിനെ ഡാം തകർന്നു എന്ന് തെറ്റി വായിച്ചതിനാണ് നിഷയ്‌ക്കെതിരെ അധിക്ഷേപം തുടങ്ങിയത്. ഇതിന് പിന്നാലെ കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.

വ്യക്തിപരമായി അശ്ലീല പരാമർശങ്ങളുമായാണ് സൈബർ സഖാക്കളുടെ പോസ്റ്റുകൾ. അടുത്തിടെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാർത്തകൾ വായിക്കുന്നതിനിടെ സംസ്ഥാനത്തെ നാലു ഡാമുകൾ തുറന്നു എന്നതിനു പകരം മനോരമ ന്യൂസ് മാധ്യമപ്രവർത്തക നിഷ പുരുഷോത്തമനിൽ നിന്ന് ഡാമുകൾ തകർന്നു എന്ന് നാക്കുപിഴ സംഭവിച്ചിരുന്നു. ഇതു പിന്നീട് അവർ തിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, പൊതുവേ ചർച്ചകളിൽ സർക്കാരിനെ വിവിധ വിഷയങ്ങളിൽ വിമർശിക്കുന്ന മാധ്യമപ്രവർത്തകയായ നിഷയെ സൈബർ സഖാക്കൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. തികച്ചും വ്യക്തിപരമായി അശ്ലീലം നിറഞ്ഞ അധിക്ഷേപം ആണ് സഖാക്കൾ നടത്തുന്നത്. നിഷയുടെ ഭർത്താവ് മരിച്ചു ആദാരാഞ്ജലികൾ എന്നതടക്കം പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ. മരിച്ചിട്ടില്ലെങ്കിൽ നാളെ തിരുത്താം എന്നുള്ള അടിക്കുറുപ്പും ഒപ്പമുണ്ട്.

ഈ ആക്രമണത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജാണ്. ഇത് അബദ്ധമല്ല - നശിച്ച് നാമാവശേഷമാകട്ടെ എന്ന ശാപമാണ്. ഇനിയൊരു പ്രളയം, പിന്നെ വരൾച്ച, സാമ്പത്തികത്തകർച്ച എന്ന് പ്രവചിച്ച അളിഞ്ഞ സ്വഭാവത്തിന്റെ മറ്റൊരു പതിപ്പാണ്. അഞ്ച് ഡാം തകർന്ന് കൂട്ടമരണം കാണാനുള്ള ആർത്തി. എന്നിട്ട് ചേച്ചി എവിടെ നിന്ന് മത്സരിക്കും??!-ഇതായിരുന്നു പിഎം മനോജിന്റെ വിമർശനം. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം സജീവമാകുന്നത്.

മുഖ്യമന്ത്രിയോട് വാർത്തസമ്മേളനത്തിൽ സർക്കാരിനെതിരേ ഉയരുന്ന വിമർശനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചതിനാണ് ഏഷ്യനെറ്റിലെ മാധ്യമപ്രവർത്തകരായ അജയ്‌ഘോഷ്, കമലേഷ് എന്നിവർക്കെതിരേ സൈബർ ആക്രമണം നടത്തുന്നത്. കലേഷിന്റെ ഭാര്യയും ഏഷ്യാനെറ്റിലെ തന്നെ മാധ്യമപ്രവർത്തകയുമായി പ്രജുല വിവാഹമോചനം തേടുന്നെന്ന് സ്വർണക്കടത്തിലെ പ്രതി സ്വപ്നയുമായുള്ള അവിഹിതബന്ധമാണ് ഇതിനു കാരണമെന്നതടക്കം പോസ്റ്റുകളാണ് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്.

ഇതിൽ സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ജീവനക്കാരനും ഉൾപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പോലും ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് രണ്ടു പേർ വാർത്താസമ്മേളനത്തിൽ എത്തുന്നതിനേയും ഒന്നിലേറെ ചോദ്യങ്ങൾ ചോദിക്കുന്നതിനേയും പരസ്യമായി വിമർശിച്ചു രംഗത്തുവന്നിരുന്നു. മാധ്യമപ്രവർത്തകർക്ക് എതിരെയുള്ള സൈബർ ആക്രമണങ്ങൾ ഹൈടെക് ക്രൈം എൻക്വയറി സെൽ, പൊലീസ് സൈബർ ഡോം എന്നിവയാണ് അന്വേഷിക്കുക. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി കേരള പൊലീസ് അറിയിച്ചു. പത്രപ്രവർത്തക യൂണിയനും മാധ്യമപ്രവർത്തകരും ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP