Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത് പുലികേശി നഗറിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ; സമാധാനം കാത്തുസൂക്ഷിക്കണമെന്നും കിംവദന്തികളുടെയും അക്രമികളുടെയും വാക്കുകളിൽ നിന്ന് അകപ്പെട്ട് പോകരുതെന്നും മുസ്ലിം സഹോദരങ്ങളോടും അഭ്യർത്ഥിച്ച് വീഡിയോ ഇറക്കി എംഎൽഎ; എല്ലാം കൈവിട്ടപ്പോൾ വെടിവച്ച് പൊലീസും; ബംഗളൂരു കലാപത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; നിരവധി പേർക്ക് ഗുരുതര പരിക്ക്; ബംഗളൂരുവിൽ സംഘർഷത്തിന് അയവ്

പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത് പുലികേശി നഗറിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ; സമാധാനം കാത്തുസൂക്ഷിക്കണമെന്നും കിംവദന്തികളുടെയും അക്രമികളുടെയും വാക്കുകളിൽ നിന്ന് അകപ്പെട്ട് പോകരുതെന്നും മുസ്ലിം സഹോദരങ്ങളോടും അഭ്യർത്ഥിച്ച് വീഡിയോ ഇറക്കി എംഎൽഎ; എല്ലാം കൈവിട്ടപ്പോൾ വെടിവച്ച് പൊലീസും; ബംഗളൂരു കലാപത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; നിരവധി പേർക്ക് ഗുരുതര പരിക്ക്; ബംഗളൂരുവിൽ സംഘർഷത്തിന് അയവ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബെംഗളൂരുവിൽ വിദ്വേഷം പരത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം വൻ അക്രമത്തിലും സംഘർഷത്തിലും മരിച്ചവരുടെ എണ്ണം മൂന്നായി. പ്രതിഷേധക്കാർ എംഎൽഎയുടെ വീട് ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ബെംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യുവും ഏർപ്പെടുത്തി. ഇപ്പോൾ സംഘർഷത്തിന് അയവു വന്നിട്ടുണ്ട്.

പുലികേശിനഗർ കോൺഗ്രസ് എംഎ‍ൽഎ. ശ്രീനിവാസമൂർത്തിയുടെ വീടാണ് ജനക്കൂട്ടം ആക്രമിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊലീസുകാർക്കും പരിക്കേറ്റു. ശ്രീനിവാസമൂർത്തിയുടെ ബന്ധുവാണ് പോസ്റ്റിട്ടത്. നവീൻ എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് ചൊവ്വാഴ്ച രാത്രി നൂറുകണക്കിനുപേർ ശ്രീനിവാസമൂർത്തിയുടെ വീടിനുമുന്നിൽ തടിച്ചുകൂടുകയും കല്ലേറ് നടത്തുകയുംചെയ്തു. എട്ടോളം വാഹനങ്ങളും പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കി. നൂറിലേറെ പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിഷേധവുമായി ജനങ്ങൾ ഡി.ജെ. ഹള്ളി പൊലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ കല്ലേറുണ്ടായി. റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീകെടുത്തിയത്. സംഭവമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. ഇതിനിടെ എംഎൽഎയുടെ ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് നബിക്കെതിരായായിരുന്നു വിവാദ പോസ്റ്റ് എന്നാണ് റിപ്പോർട്ട്.

സാമൂഹികമാധ്യമങ്ങൾവഴി വിദ്വേഷപരാമർശം നടത്തിയവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും അക്രമം അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും കൂടുതൽ പൊലീസ് സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് മറ്റൊരോ ആണ് പോസ്റ്റിട്ടതെന്ന വാദം നവീനും ഉയർത്തുന്നുണ്ട്. ഇതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെ നഗരത്തിലെ, ഡി ജെ ഹള്ളി , കാവൽ ബൈര സാന്ദ്ര എന്നിവടങ്ങളിലാണ് അക്രമുണ്ടായത്. അക്രമാസക്തരായ ജനക്കൂട്ടം അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ വീട് ആക്രമിക്കുകയും കാർ കത്തിക്കുകയുമായിരുന്നു. ആക്രമണം നിയന്ത്രിക്കാനാകാതെ വന്നപ്പോളാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വെടിവെയ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഘർഷം തുടരുന്നതിനിടെ എംഎൽഎ അഖണ്ഡ ശ്രീനിവസമൂർത്തി വീഡിയോ സന്ദേശത്തിലൂടെ 'സമാധാനം കാത്തുസൂക്ഷിക്കണമെന്നും കിംവദന്തികളുടെയും അക്രമികളുടെയും വാക്കുകളിൽ നിന്ന് അകപ്പെട്ട് പോകരുതെന്നും മുസ്ലിം സഹോദരങ്ങളോടും അഭ്യർത്ഥിക്കുകയാണ് എന്ന് വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു.

പുലികേശി നഗറിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ നവീനാണ് ഫേസ്‌ബുക്കിൽ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത്. നവീനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആളുകൾ നവീന്റെ കാറടക്കം നിരവധി വാഹനങ്ങൾ കത്തിക്കുകയായിരുന്നു. ഇതോടെയാണ് കലാപം പൊട്ടി പുറപ്പെട്ടത്. സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പ്രകോപിതരായ ഇരുപതോളം ആളുകൾ എംഎൽഎയുടെ കാവൽ ബൈരസന്ദ്രയിലെ വീട് ആക്രമിച്ചതോടെയാണു സംഭവങ്ങൾക്കു തുടക്കം. വീടിനു തീയിടാനുള്ള ശ്രമം പൊലീസ് തടഞ്ഞു. വീടിന്റെ ഒരു ഭാഗത്ത് തീയിട്ടെങ്കിലും എംഎൽഎയും കുടുംബവും രക്ഷപ്പെട്ടു.

തുടർന്ന് നൂറുകണക്കിന് ആളുകൾ കെജി ഹള്ളിയിലെയും ഡിജെ ഹള്ളിയിലെയും പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. കൂടുതൽ പൊലീസുകാർ എത്തുന്നതിനു മുമ്പ് ജനക്കൂട്ടം പൊലീസ് വാഹനങ്ങൾക്കു നേരെ കല്ലെറിയുകയും കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ കത്തിച്ചതോടെ കെഎസ്ആർപി പ്ലറ്റൂൺ രംഗത്തിറങ്ങി. വീടുകളുടെ മേൽക്കൂരകളിൽനിന്ന് കനത്തതോതിൽ കല്ലേറുണ്ടായതോടെ പൊലസ് ആകാശത്തേക്കു വെടിവച്ചു. എന്നാൽ പിരിഞ്ഞു പോകാൻ കൂട്ടാക്കാത്ത ജനക്കൂട്ടം അക്രമം തുടർന്നതോടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രി യെഡിയൂരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ ബൊമ്മൈയുമായി ചർച്ച നടത്തി. അക്രമം വ്യാപിക്കുന്നതു തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. കോൺഗ്രസ് എംഎൽഎമാരായ സമീർ അഹമ്മദ് ഖാൻ, റിസ്വാൻ അർഷദ് എന്നിവർ സ്ഥലം സന്ദർശിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ നവീൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP