Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു കുടുംബത്തിലെ നാലു പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ന്യൂസിലന്റിൽ പരിഭ്രാന്തി; രോഗത്തിന്റെ ഉറവിടം അറിയാത്തതിനാൽ വീണ്ടും ലോക്ഡൗണിനൊരുങ്ങി ന്യൂസിലാന്റ്: രാജ്യത്ത് വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് 101 ദിവസങ്ങൾക്ക് ശേഷം

ഒരു കുടുംബത്തിലെ നാലു പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ന്യൂസിലന്റിൽ പരിഭ്രാന്തി; രോഗത്തിന്റെ ഉറവിടം അറിയാത്തതിനാൽ വീണ്ടും ലോക്ഡൗണിനൊരുങ്ങി ന്യൂസിലാന്റ്: രാജ്യത്ത് വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് 101 ദിവസങ്ങൾക്ക് ശേഷം

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ: പുതുതായി നാല് കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ന്യൂസിലന്റ് വീണ്ടും ലോക്ഡൗണിന് ഒരുങ്ങുന്നു. ഓക് ലാന്റിലാണ് കഴിഞ്ഞ ദിവസം ഉറവിടമറിയാത്ത നാല് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒരു കുടുംബത്തിൽ പെട്ട നാലു പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ചൊവ്വാഴ്ച രാത്രി ന്യൂസിലന്റ് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിക്കുക ആയിരുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് ലോക്ഡൗൺ പ്രാബല്യത്തിൽ വരിക. ഇതേ തുടർന്ന് സൂപ്പർമാർക്കറ്റുകളിലും മറ്റും ജനങ്ങൾ തിക്കി തിരക്കി.

ഓക് ലാന്റിൽ ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തെ സ്‌റ്റേ അറ്റ് ഹോം ഓർഡറാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്റ്റേജ് ടു നിയന്ത്രണങ്ങൾ തുടരും. അതായത് താമൂഹിക അകലം പാലിക്കലും ആൽക്കൂട്ടം ചേരുന്നതിനും ഇവിടെ കടുത്ത നിയന്ത്രണങ്ങൾ തുടരും. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ റോഡുകളിലും മറ്റും വാഹനത്തിന്റെ നീണ്ട നിരയാണ്. ഗ്രോസറി ഷോപ്പുകളിലും മറ്റും വൻ തിരക്കാണ്. അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഭക്ഷണ സാധനങ്ങൾ ലഭ്യമാകുമെന്നും സർക്കാർ വ്യക്തമാക്കി. ന

ഒരു പിഞ്ചു കുഞ്ഞും കോവിഡ് സ്ഥിരീകരിച്ചവരിൽ പെടുന്നു. ഇവർക്ക് വിദേശത്ത് നിന്നു വന്നവരുമായോ ക്വാറന്റൈൻ സെന്ററുകളിൽ കഴിയുന്നവരുമായോ യാതൊരു ബന്ധവും ഇല്ല. പിന്നെ ഇവർക്ക് എവിടെ നിന്നാണ് കോവിഡ് പിടിപെട്ടതെന്നാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്. കഴിഞ്ഞ 101 ദിവസങ്ങളായി രാജ്യത്ത് ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച ഒരു കുടുംബത്തിലെ നാല് പേർക്ക് അസുഖം റിപ്പോർട്ട് ചെയ്തത്. സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ സന്തോഷത്തിൽ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP