Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുറ്റത്ത് സൈക്കിളോടിച്ച് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ വെടിവെച്ചിട്ട് അയൽവാസിയായ യുവാവ്; കുഞ്ഞ് ഹിന്നാന്റെ കൊലപാതകത്തിന് സാക്ഷിയായി ഏഴും എട്ടും വയസ്സുള്ള സഹോദരിമാർ

മുറ്റത്ത് സൈക്കിളോടിച്ച് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ വെടിവെച്ചിട്ട് അയൽവാസിയായ യുവാവ്; കുഞ്ഞ് ഹിന്നാന്റെ കൊലപാതകത്തിന് സാക്ഷിയായി ഏഴും എട്ടും വയസ്സുള്ള സഹോദരിമാർ

സ്വന്തം ലേഖകൻ

നോർത്ത് കരോലിന: സഹോദരിമാരുമായി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കനോൻ ഹിന്നന്റ് എന്ന അഞ്ചു വയസ്സുകാരൻ. പെട്ടെന്നാണ് തോക്കുമായി എത്തിയ അയൽവാസിയായ 25കാരനായ യുവാവ് ആ കുരുന്ന് ജീവനെ വെടിവെച്ചിട്ടത്. ഒരു പ്രകോപനവും ഇല്ലാതെ പെട്ടെന്നാണ് ഡാരിയസ് സിസം എന്ന യുവാവ് ആ പിഞ്ചു പൈതലിന് നേരെ വെടിയുതിർത്തത്. തൽക്ഷണം തന്നെ അവൻ മരിച്ചു വീഴുകയും ചെയ്തു. ആ കുരുന്നിന്റെ മരണത്തിന് സാക്ഷികളായതാവട്ടെ ഏഴും എട്ടും വയസ് മാത്രം പ്രായമുള്ള അവന്റെ രണ്ട് സഹോദരിമാരും.

ഞായറാഴ്ച വൈകിട്ടാണ് ഡാരിയസ, ഹിന്നന്റ് എന്ന ബാലനെ അയൽവാസിയായ യുവാവ് പോയിന്റ് ബ്ലാങ്കിന് വെടിവെച്ചിട്ടത്. തലയ്ക്ക് വെടിയേറ്റ ആ കുഞ്ഞ് തൽക്ഷണം മരിച്ചു വീഴുകയായിരുന്നു. കേസെടുത്ത നോർത്ത് കരോലിന പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുഞ്ഞിന്റെ തൊട്ടടുത്ത വീട്ടിലാണ് ഡാരിയസ് സിസം എന്ന യുവാവും കുടുംബവും താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഹിന്നന്റെ വീട്ടിൽ നിന്നാണ് ഡാരിയസ് അത്താഴം കഴിച്ചതെന്നും ആ കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നെന്നും അയൽക്കാർ പറയുന്നു. ഞായറാഴ്ച രാവിലെയും ഡാരിയസ് ഹിന്നന്റെ വീട്ടിൽ പോയിരുന്നു. എന്നാൽ എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാരണം വ്യക്തമല്ല.

അതേസമയം കുട്ടി ഡാരിയസിന്റെ വീട്ടു മുറ്റത്തേക്ക് സൈക്കിൽ ഓടിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് അയൽക്കാർ പറയുന്നു. തിങ്കളാഴ്ച പുത്തനുടുപ്പിട്ട് കിന്റർഗാർഡനിൽ പ്രവേശനം നേടാനിരിക്കെയാണ് കുഞ്ഞ് ഹിന്നന്റ് കൊല്ലപ്പെടുന്നത്. ഡാരിയസ് എന്ന അയൽക്കാരൻ തങ്ങളുടെ മകനെ വെടിവെച്ചു കൊന്നു എന്ന് ഇനിയും ഈ മാതാപിതാക്കൾക്ക് വിശ്വാസം ആയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP