Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊഴുത്തിനുള്ളിൽ ആടുകൾക്കും കോഴികൾക്കും ഒപ്പം രണ്ട് വർഷം കഴിഞ്ഞ 12 വയസ്സുകാരനെ രക്ഷിച്ചു; തൊഴുത്തിനുള്ളിൽ കെട്ടിയിട്ടത് സ്വന്തം പിതാവ്; മകൻ കാലിത്തീറ്റ തിന്ന് നരകിക്കുമ്പോഴും മൂന്ന് ഭാര്യമാർക്കും അവരിലുള്ള മക്കൾക്കും ഒപ്പം പിതാവ് സുഖിച്ച് താമസിച്ചത് അധികം അകലെയല്ലാതെ; ഒരു പിതാവിന്റെ ക്രൂരതയുടെ കഥ ഇങ്ങനെ

തൊഴുത്തിനുള്ളിൽ ആടുകൾക്കും കോഴികൾക്കും ഒപ്പം രണ്ട് വർഷം കഴിഞ്ഞ 12 വയസ്സുകാരനെ രക്ഷിച്ചു; തൊഴുത്തിനുള്ളിൽ കെട്ടിയിട്ടത് സ്വന്തം പിതാവ്; മകൻ കാലിത്തീറ്റ തിന്ന് നരകിക്കുമ്പോഴും മൂന്ന് ഭാര്യമാർക്കും അവരിലുള്ള മക്കൾക്കും ഒപ്പം പിതാവ് സുഖിച്ച് താമസിച്ചത് അധികം അകലെയല്ലാതെ; ഒരു പിതാവിന്റെ ക്രൂരതയുടെ കഥ ഇങ്ങനെ

സ്വന്തം ലേഖകൻ

നൈജീരിയയിലെ മനുഷ്യാവകാശ പ്രവർത്തകർ കഴിഞ്ഞ ഞായറാഴ്‌ച്ച കണ്ടത് സമാനതകളില്ലാത്ത ക്രൂരതയുടെ കഥയാണ്. പൊട്ടിപ്പൊളിഞ്ഞ ഒരു തൊഴുത്തിനുള്ളിൽ ആടുകൾക്കും കോഴികൾക്കും ഒപ്പം മരത്തൂണിൽ ബന്ധിച്ച നിലയിലായിരുന്നു 12 കാരനായ ബാലൻ. കഴിഞ്ഞ രണ്ട് വർഷമായി ഈ ബാലന്റെ അവസ്ഥ ഇതാണ്. ക്രൂരനായ പിതാവ് ഈ ബാലന് ഭക്ഷിക്കാൻ നൽകിയിരുന്നത് കാലിത്തീറ്റയും കോഴിത്തീറ്റയും മാത്രം.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് നൈജീരിയയിലെ ഒരു കൂട്ടം മനുഷ്യാവകാശ പ്രവർത്തകർ ഒഴിഞ്ഞ സ്ഥലത്തുള്ള ഈ തൊഴുത്തിൽ എത്തുന്നത്. പട്ടിണി കിടന്ന് തീരെ അവശനായ ഈ ബാലന് എഴുന്നേറ്റ് നിൽക്കാനുള്ള ത്രാണിപോലും ഇല്ലായിരുന്നു. അതേസമയം ഈ കുട്ടിയുടെ പിതാവ് തന്റെ മൂന്നു ഭാര്യമാർക്കും അവരിലുള്ള കുട്ടികൾക്കും ഒപ്പം ഏറെ ദൂരെയല്ലാതെ സുഖിച്ചു കഴിയുകയാണെന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

രണ്ട് വർഷം മുൻപ് ഈ ബാലന്റെ മാതാവ് മരണമടഞ്ഞതോടെയാണ് ഇവന്റെ കഷ്ടകാലം തുടങ്ങുന്നത്. നാലു ഭാര്യമാരുണ്ടായിരുന്ന കുട്ടിയുടെ പിതാവിന്റെ മറ്റ് മൂന്നു ഭാര്യമാരും അവരുടെ മക്കളും ഇവനെ വീട്ടിൽ നിന്നും പുറന്തള്ളുകയായിരുന്നു. പിതാവും അതിന് കൂട്ടുനിന്നു. ജിബ്രിൻ അലിയു എന്ന ഈ ബാലനെ മനുഷ്യാവകാശ പ്രവർത്തകർ മോചിപ്പിച്ച് ബെർനിൻ കെബ്ബിയിലെ ഒരു ആശുപത്രിയിലാക്കി. ഇവിടെ ഇന്റൻസീവ് കെയറിൽ ചികിത്സയിലാണ് ഇപ്പോൾ ഈ ബാലൻ.

12 വയസ്സുകാരനെ മൃഗക്കൂട്ടിൽ കെട്ടിയിടുകയും പട്ടിണിക്കിടുകയും ചെയ്ത പിതാവിനേയും അയാളുടെ മൂന്ന് ഭാര്യമാരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, കുട്ടിക്ക് അപ്സ്മാരമുണ്ടെന്നും, അസുഖം മൂർച്ഛിച്ച് കുട്ടി വേറെ എവിടേക്കും പോകാതിരിക്കാനാണ് കെട്ടിയിട്ടതെന്നും കുട്ടിയുടെ അർദ്ധ സഹോദരന്മാരിൽ ഒരാൾ പറയുന്നു. പകൽ സമയങ്ങളിൽ മാത്രമേ കെട്ടിയിടാറുള്ളു എന്നും ഇയാൾ പറഞ്ഞതായി ഒരു പ്രദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, ഈ കുട്ടിയുടെ രോഗചികിത്സക്കായി തന്റെ ഒരു വീടും ഒരു കാറും വിൽക്കേണ്ടി വന്നെന്നും ഇയാൾ അവകാശപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP