Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

7 ആഴ്‌ച്ചക്കിടെ ഏറ്റവും കൂടുതൽ രോഗികൾ; മരണ നിരക്കും ഇടവേളയ്ക്ക്ശേഷം 100 കടന്നു; കോവിഡ് യുദ്ധത്തിൽ വിജയിച്ചെന്നു കരുതിയത് വെറുതെയായോ? ബ്രിട്ടനിൽ വീണ്ടും കൊറോണ എത്തുമ്പോൾ

7 ആഴ്‌ച്ചക്കിടെ ഏറ്റവും കൂടുതൽ രോഗികൾ; മരണ നിരക്കും ഇടവേളയ്ക്ക്ശേഷം 100 കടന്നു; കോവിഡ് യുദ്ധത്തിൽ വിജയിച്ചെന്നു കരുതിയത് വെറുതെയായോ? ബ്രിട്ടനിൽ വീണ്ടും കൊറോണ എത്തുമ്പോൾ

സ്വന്തം ലേഖകൻ

ഴിഞ്ഞ ഏഴ് ആഴ്‌ച്ചകളിൽ ഏറ്റവും കൂടുതൽ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ദിവസമായിരുന്നു ഇന്നലെ. 1148 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 102 മരണങ്ങളും രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിൽ കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് നിരവധി ബ്രിട്ടീഷുകാർ ബീച്ചുകളിലും പാർക്കുകളിലും ഒത്തുകൂടിയിരുന്നു. അന്തരീക്ഷോഷ്മാവ് കൂടിയ സാഹചര്യത്തിൽ വെയിൽ കായാൻ എത്തിയതായിരുന്നു അവർ. ഇപ്പോൾ രോഗവ്യാപന തോതിൽ ഉണ്ടായ വർദ്ധനയ്ക്ക് ഇതാണ് കാരണമായി വിലയിരുത്തപ്പെടുന്നത്.

സൂപ്പർ സാറ്റർഡേ ബാറുകളും പബ്ബുകളും തുറന്നതിന് ശേഷം യുവാക്കൾക്കിടയിൽ രോഗവ്യാപനത്തിന്റെ തോത് 35 ശതമാനം വർദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേ കാലയളവിൽ കുട്ടികളിലെ രോഗവ്യാപനം 40 ശതമാനത്തോളം വർദ്ധിച്ചതായും കണക്കുകൾ പറയുന്നു. ഇതിനിടയിലാണ് സെപ്റ്റംബറിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും എന്ന കാര്യത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നത്.

ശൈത്യകാലത്തുകൊറോണയുടെ രണ്ടാം വരവ് ഉണ്ടാകുമെന്ന് നേരത്തേ പ്രവചിച്ചിട്ടുള്ളതാണ്. അതിന്റെ മുന്നോടിയാണോ ഇപ്പോൾ രോഗവ്യാപനത്തിന് ശക്തികൂടുന്നത് എന്നൊരു സംശയവും ചില ശാസ്ത്രജ്ഞർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം ശാസ്ത്രജ്ഞരും ഇത് ഒന്നാം വരവിന്റെ ഭാഗം തന്നെയായിട്ടാണ് കണക്കാക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ ജനങ്ങൾ നിരുത്തരവാദപരമായി പെരുമാറാൻ തുടങ്ങിയതിന്റെ ഭവിഷ്യത്താണ് ഇതെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.

ഇതിനിടയിൽ, ദിവസേന മൂന്ന് വ്യത്യസ്ത പ്രതിദിന മരണ സംഖ്യ പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ, കോവിഡ് രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി, രോഗ വിമുക്തി നേടിയതിന് ശേഷം മറ്റേതെങ്കിലും കാരണത്താൽ മരിച്ചാലും അത് കോവിഡ് മരണത്തിന്റെ കണക്കിൽ വരും. ഇത് യഥാർത്ഥ മരണ സംഖ്യ ലഭിക്കുന്നതിൽ തടസ്സമാകുന്നുണ്ട്. അതിനാലാണ് നിലവിലുള്ള രീതിക്ക് പുറമേ മറ്റ് രണ്ടു രീതികളിൽ കൂടി പ്രതിദിന മരണ സംഖ്യ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.

കോവിഡ് സ്ഥിരീകരിച്ച് 28 ദിവസത്തിനുള്ളിൽ മരിക്കുന്നവരുടെ പട്ടികയും, രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം 60 ദിവസത്തിനുള്ളിൽ മരിക്കുന്നവരുടെ പട്ടികയും പ്രസിദ്ധീകരിക്കും. 28 ദിവസത്തിനുള്ളിൽ സംഭവിക്കുന്ന മരണം മിക്കവാറും കോവിഡ് മൂലം തന്നെയായിരിക്കും.എന്നാൽ അതിൽ കൂടുതൽ ദിവസങ്ങൾക്ക് ശേഷം മരണമടഞ്ഞാൽ അത് കോവിഡ് മൂലം തന്നെ ആകണമെന്നില്ല, മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടും ആകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP