Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രീം കോടതി ഉത്തരവിൽ സംഭരണം 142 അടിവരെയാണെങ്കിലും ജലകമ്മീഷന്റെ ഉത്തരവിലുള്ള പരമാവധി സംഭരണ ശേഷി 138 അടി; ഷട്ടർ ഓപ്രേറ്റിങ് മാനുവൽ കൈമാറാതെയും തമിഴ്‌നാടിന്റെ കള്ളക്കളി; ജലനിരപ്പ് 136 അടിയാകുമ്പോൾ സ്പിൽവേയിലെ ഷട്ടറുകൾ തുറക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്ത് കിട്ടിയില്ലെന്നും കള്ളം പറച്ചിൽ; മുല്ലപ്പെരിയാറിൽ കേരളത്തിനുള്ളത് ആശങ്ക മാത്രം; ഒളിച്ചുകളി തമിഴ്‌നാട് തുടരുമ്പോൾ

സുപ്രീം കോടതി ഉത്തരവിൽ സംഭരണം 142 അടിവരെയാണെങ്കിലും ജലകമ്മീഷന്റെ ഉത്തരവിലുള്ള പരമാവധി സംഭരണ ശേഷി 138 അടി; ഷട്ടർ ഓപ്രേറ്റിങ് മാനുവൽ കൈമാറാതെയും തമിഴ്‌നാടിന്റെ കള്ളക്കളി; ജലനിരപ്പ് 136 അടിയാകുമ്പോൾ സ്പിൽവേയിലെ ഷട്ടറുകൾ തുറക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്ത് കിട്ടിയില്ലെന്നും കള്ളം പറച്ചിൽ; മുല്ലപ്പെരിയാറിൽ കേരളത്തിനുള്ളത് ആശങ്ക മാത്രം; ഒളിച്ചുകളി തമിഴ്‌നാട് തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകുമ്പോൾ സ്പിൽവേയിലെ ഷട്ടറുകൾ തുറക്കണമെന്നാവശ്യപ്പെട്ട് കേരളം നൽകിയെന്നു പറയുന്ന കത്തിനെ ചൊല്ലിയും ദുരൂഹത. ഈ കത്ത് ലഭിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതാണ് ഇതിന് കാരണം.

തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് അണക്കെട്ടിൽ പരിശോധനയ്ക്ക് എത്തിയ മുല്ലപ്പെരിയാർ ഉപസമിതിയോട് ഇക്കാര്യം അറിയിച്ചത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി ആയാൽ സ്പിൽവേയിലൂടെ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ 6ന് അഡീഷനൽ ചീഫ് സെക്രട്ടറി (ജലവിഭവം) ടി.കെ.ജോസ് തമിഴ്‌നാടിന് കത്ത് നൽകിയതായി കേരളം അറിയിച്ചിരുന്നു. എന്നാൽ ഈ കത്ത് കിട്ടിയില്ലെന്നാണ് തമിഴ്‌നാടിന്റെ വാദം. ഇത് കള്ളമാണെന്നാണ് സൂചന.

ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങൾ സമിതിയിലെ കേരളത്തിന്റെ പ്രതിനിധികൾ ആവർത്തിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നൽകാതെ തമിഴ്‌നാട് ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് ഉപസമിതി അംഗങ്ങൾ ഓൺലൈൻ വഴി യോഗം ചേരും. ഈ യോഗത്തിലും കേരളം തങ്ങളുടെ ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന. കേരളം സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അണക്കെട്ട് തുറക്കണമെന്ന് ആവശ്യപ്പെട്ടത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ പെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളം സമ്മർദ്ദം ശക്തമാക്കിയത്.

ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 136.90 അടി.സമിതി ചെയർമാൻ ശരവണകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഘം പരിശോധനയ്ക്ക് എത്തിയത്. മഴ തുടരുന്നുവെങ്കിലും ഇപ്പോൾ ആശങ്കയ്ക്കുള്ള സാധ്യതയില്ല. തമിഴ്‌നാട്ടിലേക്ക് പരമാവധി വെള്ളം കൊണ്ടു പോകുന്നുണ്ട്. അതിനാൽ ജലനിരപ്പ് ഇനി ഉയരില്ലെന്നാണ് സൂചന. മഴ ശക്തമായാൽ കാര്യങ്ങൾ മാറിമറിയും. ഈ സാഹചര്യത്തിൽ കേരളം സമ്മർദ്ദം തുടരും. 136 അടിയായി ജല നിരപ്പ് നിലനിർത്തണമെന്നാണ് ഇപ്പോഴും കേരളത്തിന്റെ ആവശ്യം.

അതേസമയം, അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ മേൽനോട്ടസമിതിയുടെ സന്ദർശനം ഉടൻ ഉണ്ടാവില്ല. ചെയർമാനു പുറമേ കേരളത്തിന്റെ പ്രതിനിധികളായ ബിനു ബേബി, എൻ.എസ്. പ്രസീദ്, തമിഴ്‌നാട് പ്രതിനിധികളായ സാം ഇർവിൻ, ടി.കുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തി. എന്നാൽ മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത് പെരിയാറിന്റെ തീരത്തുള്ളവർക്ക് ആശ്വാസമാവുകയാണ്. നീരൊഴുക്കും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഇപ്പോൾ ഏതാണ്ട് സമാനമാണ്. ഇത് ജലനിരപ്പ് ക്രമാതീതമായി കൂടുന്നത് തടയാൻ സഹായിക്കുന്നുണ്ട്.

ജലനിരപ്പ് 138 അടിയിലെത്തുമ്പോൾ വെള്ളം ഒഴുക്കിവിട്ട് ആശങ്ക പൂർണ്ണമായും ഇല്ലാതാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ജില്ലാഭരണകൂടവും മുല്ലപ്പെരിയാർ ഉപസമിതിയിലെ കേരള പ്രതിനിധികളും തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. എന്നാൽ വരും ദിവസങ്ങളിലെ മഴ നോക്കി മാത്രമേ ഇക്കാര്യത്തിൽ തമിഴ്‌നാടിന്റെ തീരുമാനമുണ്ടാവൂവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയ ജലനിരപ്പ്. തേക്കടിയിൽ നിന്ന് ബോട്ടു മാർഗം അണക്കെട്ടിൽ എത്തിയ ഉപസമിതി അംഗങ്ങൾ പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു.

അണക്കെട്ടിലെ പതിമൂന്ന് സ്പിൽവേ ഷട്ടറുകളിൽ മൂന്നെണം ഉയർത്തി പരിശോധിച്ചു. അണക്കെട്ട് തുറക്കേണ്ട ഷട്ടർ മാനുവൽ നൽകുന്നതിനും അലർട്ട് സംവിധാനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാനും സർക്കാർ തലത്തിൽ കത്തയച്ചു. ഇതിന് മുമ്പ് രണ്ട് തവണ കേരളം വിവരങ്ങൾ ആരാഞ്ഞ് കത്തയച്ചെങ്കിലും തമിഴ്‌നാട് മറുപടി നൽകിയിരുന്നില്ല. ജലനിരപ്പ് അനുവദിനീയ സംഭരണ ശേഷിയിൽ എത്തുന്നതിനു മുമ്പായി വെള്ളം സ്പിൽവേ വഴി ഒഴുക്കി വിടണമെന്ന് കേരളം വീണ്ടും തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.

സുപ്രീം കോടതി ഉത്തരവിൽ സംഭരണം 142 അടിവരെയാണെങ്കിലും ജലകമ്മീഷന്റെ ഉത്തരവ് 138 അടിയാണ്. ഇതിലേയ്‌ക്കെത്തിയാൽ അണക്കെട്ട് തുറക്കേണ്ടി വരും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഷട്ടർ ഓപ്രേറ്റിങ് മാനുവൽ തമിഴ്‌നാട് ഇതുവരെ കേരളത്തിന് നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ കാണിച്ച് സർക്കാർ തലത്തിൽ തമിഴ്‌നാടിന് വീണ്ടും കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. ജലനിരപ്പ് ക്രമാതീതമായി ഉയരാതെ നിലനിർത്തണം. തുറക്കേണ്ടി വന്നാൽ നൽകേണ്ട ജാഗ്രതാ നിർദ്ദേശത്തെ സംബന്ധിച്ചും വ്യക്തമായ വിവരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് കേരളത്തിനുള്ളത്.

നിലവിൽ മഴ കുറവാണെങ്കിലും അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിനേക്കാൾ കൂടുതലാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും ജലനിരപ്പ് ഉയരാനിടാകുമെന്ന വിലയിരുത്തലുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP