Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പത്ത് ശതമാനം സാമ്പത്തിക സംവരണം

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പത്ത് ശതമാനം സാമ്പത്തിക സംവരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 10% സാമ്പത്തിക സംവരണത്തിനു സർക്കാർ ഉത്തരവിറക്കി. പ്ലസ് വണ്ണിനു കഴിഞ്ഞയാഴ്ച അധികമായി അനുവദിച്ച സീറ്റുകൾ കൂടി കണക്കാക്കിയാകും സംവരണം അനുവദിക്കുക. സ്‌കൂളിലെ ഓരോ ബാച്ചും തിരിച്ചല്ല, ആകെ കുട്ടികളുടെ എണ്ണം കണക്കാക്കിയാകും സംവരണ സീറ്റുകൾ എത്രയെന്നു നിശ്ചയിക്കുക. ന്യൂനപക്ഷ പദവിയില്ലാത്തതും മറ്റു പിന്നാക്കവിഭാഗങ്ങൾക്ക് സംവരണം അനുവദിച്ചതുമായ സ്‌കൂളുകൾക്കാണു ബാധകം.

നിലവിൽ സംവരണം ലഭിക്കാത്തവരും കുടുംബ വാർഷികവരുമാനം 4 ലക്ഷം രൂപയിൽ താഴെയുള്ളവരുമാകണം. കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളിൽ 2.5 ഏക്കറിലും നഗരസഭകളിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്. ആകെ ഭൂവിസ്തൃതി 2.5 ഏക്കറിൽ കൂടരുത്. ഹൗസ് പ്ലോട്ടുകളുടെ ആകെ വിസ്തൃതി നഗരസഭകളിൽ 20 സെന്റിലും കോർപറേഷനിൽ 15 സെന്റിലും താഴെയായിരിക്കണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP