Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഭീതിയിൽ സ്വന്തം പൗരന്മാർക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ട്രംപ്; വിദേശ രാജ്യങ്ങളിൽ നിന്നും യുഎസ് പൗരനോ രാജ്യത്തെ സ്ഥിര താമസക്കാരനോ തിരികെ എത്തുന്നത് തടയാൻ പുതിയ ഇമിഗ്രേഷൻ നിയമം പരിഗണനയിൽ: ഭരണഘടനാ വിരുദ്ധമെന്ന് നിയമ വിദഗ്ദ്ധർ

കോവിഡ് ഭീതിയിൽ സ്വന്തം പൗരന്മാർക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ട്രംപ്; വിദേശ രാജ്യങ്ങളിൽ നിന്നും യുഎസ് പൗരനോ രാജ്യത്തെ സ്ഥിര താമസക്കാരനോ തിരികെ എത്തുന്നത് തടയാൻ പുതിയ ഇമിഗ്രേഷൻ നിയമം പരിഗണനയിൽ: ഭരണഘടനാ വിരുദ്ധമെന്ന് നിയമ വിദഗ്ദ്ധർ

സ്വന്തം ലേഖകൻ

വാഷിങ്ടൺ: കോവിഡ് ഭീതിയിൽ വിദേശത്തു നിന്നെത്തുന്ന അമേരിക്കൻ പൗരന്മാർക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. താൽക്കാലിക ഇമിഗ്രേഷൻ നിയമത്തിലൂടെ കോവിഡ് ബാധിച്ച യുഎസ് പൗരനോ രാജ്യത്തെ സ്ഥിര താമസക്കാരനോ വിദേശ രാജ്യങ്ങളിൽനിന്നു തിരികെ മടങ്ങുന്നതിന് തടയിടാനൊരുങ്ങുകയാണ് യുഎസ് ഭരണകൂടം. വിമാനത്താവളങ്ങളിലും വടക്ക്, തെക്ക് അതിർത്തികളിലുമടക്കം പുതിയ നിയമം ബാധകമാകുമെന്നാണ് റിപ്പോർട്ട്.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നിലവിലുള്ള നിയമവശങ്ങളെ ആശ്രയിക്കുന്ന നിർദ്ദേശം, രാജ്യത്തെ പകർച്ചവ്യാധിയിൽനിന്നു സംരക്ഷിക്കുന്നതിന് ഊന്നൽ നൽകുന്നു. പുതിയ നിയമത്തിന് എപ്പോൾ അംഗീകാരം നൽകുമെന്നോ പ്രഖ്യാപിക്കുമെന്നോ വ്യക്തമല്ലെങ്കിലും ചൊവ്വാഴ്ചയോടെ വൈറ്റ് ഹൗസിൽ പ്രതികരണം സമർപ്പിക്കാൻ ഫെഡറൽ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പുതിയ നിയമത്തിനെതിരെ എതിർപ്പും ശക്തമാണ്. അമേരിക്കൻ പൗരന്മാരെയും നിയമപരമായ താമസക്കാരെയും തടയുന്ന നിയമം താൽക്കാലികമാണെങ്കിലും വിലക്കിന്റെ ഭരണഘടനാ സാധുതയെ നിയമവിദഗ്ദ്ധർ ചോദ്യം ചെയ്യുന്നു. യുഎസ് പൗരന്മാരെ അമേരിക്കയിൽനിന്ന് വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ ഇമിഗ്രന്റ്‌സ് റൈറ്റ്‌സ് പ്രൊജക്ട് ഡയറക്ടർ ഒമർ ജദ്വത് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP