Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ വിവാഹ മോചനവും; ഗവിയിലെ പെൺകുട്ടിയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ശ്രിത ശിവദാസ് സിനിമയിലേക്ക് മടങ്ങി വരുന്നു: താരത്തിന്റെ രണ്ടാം വരവ് ദുൽഖർ സൽമാൻ നിർമ്മിക്കുന്ന'മണിയറയിൽ അശോകൻ' എന്ന ചിത്രത്തിലൂടെ

ഒരു വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ വിവാഹ മോചനവും; ഗവിയിലെ പെൺകുട്ടിയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ശ്രിത ശിവദാസ് സിനിമയിലേക്ക് മടങ്ങി വരുന്നു: താരത്തിന്റെ രണ്ടാം വരവ് ദുൽഖർ സൽമാൻ നിർമ്മിക്കുന്ന'മണിയറയിൽ അശോകൻ' എന്ന ചിത്രത്തിലൂടെ

സ്വന്തം ലേഖകൻ

ഓർഡിനറി എന്ന ചിത്രത്തിൽ ഗവി ഗേൾ കല്ല്യാണിയായി സിനിമയിൽ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രിത ശിവദാസ്. കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ താരം പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടു. വിവാഹത്തോടെ സിനിമയിൽ നിന്നും വിടപറഞ്ഞ താരം ഇപ്പോൾ സിനിമയിലേക്ക് മടങ്ങി വരികയാണ്. വിവാഹ മോചനത്തിന് ശേഷമാണ് താരത്തിന്റെ മലയാള സിനിമയിലേക്കുള്ള രണ്ടാം വരവ്.

2014ലായിരുന്നു വിവാഹം. ഒരുവർഷത്തിന് ശേഷം വിവാഹമോചനവും. ശേഷം അടുത്തിടെ രമ്യ നമ്പീശൻ സംവിധാനം ചെയ്ത ഒരു ആൽബത്തിലാണ് ശ്രിത പ്രത്യക്ഷപ്പെടുന്നത്. ഇനി വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവാണ്. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന'മണിയറയിൽ അശോകൻ' എന്ന സിനിമയിലൂടെയാണ് താരം മടങ്ങി വരുന്നത്. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മണിയറയിലെ അശോകൻ.

'വിവാഹത്തിന് ശേഷം സ്ത്രീകൾ സിനിമ വിട്ട് പോകുന്നത് കുറഞ്ഞിട്ടുണ്ട്. വിവാഹമാണെങ്കിലും വിവാഹ മോചനമാണെങ്കിൽ വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ഒരു പരിധിവരെ പലരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.' '2014 ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വർഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആ സമയത്ത് വ്യക്തിപരമായ കാരണങ്ങളാൽ അധികം സിനിമ ചെയ്തിരുന്നില്ല.'

'പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറർ കോമഡി ചിത്രമായിരുന്നു അത്. അത് തമിഴ്‌നാട്ടിൽ വലിയ ഹിറ്റുമായിരുന്നു. 'അതിന് ശേഷം കാർത്തിക് രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ഇത് റീലീസ് ചെയ്തിട്ടില്ല.'-ശ്രിത പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP