Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിൽ സംഘർഷവും തീ വെയ്പും; പൊലീസ് വെടിവെയ്‌പ്പിൽ രണ്ട് പേർ മരിച്ചു; 60ഓളം പൊലീസുകാർക്ക് പരിക്കേറ്റു: ബെംഗളൂരു നഗര പരിധിയിൽ നിരോധനാജ്ഞ

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിൽ സംഘർഷവും തീ വെയ്പും; പൊലീസ് വെടിവെയ്‌പ്പിൽ രണ്ട് പേർ മരിച്ചു; 60ഓളം പൊലീസുകാർക്ക് പരിക്കേറ്റു: ബെംഗളൂരു നഗര പരിധിയിൽ നിരോധനാജ്ഞ

സ്വന്തം ലേഖകൻ

ബെംഗളൂരു: ബെംഗളൂരുവിൽ സംഘർഷവും തീവെയ്‌പ്പും. പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിലാണ് ബെംഗളൂരുവിൽ സംഘർഷം ഉടലെടുത്തത്. ജനം അക്രമാസക്തരായതോടെ പരക്കെ തീവയ്‌പ്പും ഉണ്ടായി.. കലാപത്തെ തുടർന്നുണ്ടായ പൊലീസ് വെടിവയ്പിൽ രണ്ട് പേർ മരിച്ചു.

അക്രമകാരികളുമായി ഉണ്ടായ സംഘർത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അരുപതോളം പേർക്ക് പരുക്കേറ്റു. രാത്രി എട്ട മണിയോടെ എംഎൽഎയുടെ കാവൽബൈരസന്ദ്രയിലെ വീടിനു നേർക്ക് കല്ലേറു നടത്തിയ അക്രമികൾ തുടർന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു. കാവൽബൈരസന്ദ്ര, ഭാരതിനഗർ, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങൾക്കു തീവച്ചു. ബെംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂവും പ്രഖ്യാപിച്ചു. സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP