Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വരുംദിനങ്ങളിൽ മഴ കുറയും; ഓഗസ്റ്റ് 13 ന് ഒരുന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെങ്കിലും അത് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും അറിയിപ്പ്

വരുംദിനങ്ങളിൽ മഴ കുറയും; ഓഗസ്റ്റ് 13 ന് ഒരുന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെങ്കിലും അത് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും അറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദ്വൈവാര പ്രവചനത്തിൽ അടുത്ത ആഴ്ച കേരളത്തിൽ സാധാരണ മഴയാണ് പ്രവചിച്ചിട്ടുള്ളത്. ഓഗസ്റ്റ് 13 ന് മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെങ്കിലും അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ന്യൂനമർദത്തിന്റെ രൂപീകരണ സാധ്യതയും വികാസവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

നദികളിലെ ജലനിരപ്പ് അപകട നിരപ്പിൽ നിന്ന് താഴ്ന്നിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സാധാരണ നിലയിലേക്ക് കാര്യങ്ങൾ മാറി വരുന്നുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിലെവിടെയെങ്കിലും പ്രവചനങ്ങൾ തെറ്റിച്ച് മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ടായാൽ പ്രത്യേക ഇടപെടലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാൻ സംവിധാനം ഒരുക്കിയിരുന്നു. കോവിഡ് ക്വാറന്റീനിൽ ഉള്ളവർക്കായി പ്രത്യേകം ക്യാമ്പുകളും ഒരുക്കിയിരുന്നു. മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്താകെ 493 ക്യാമ്പുകൾ ചൊവ്വാഴ്ച ഉച്ചവരെ തുറന്നു. 21,205 പേരാണ് അവിടെയുണ്ടായിരുന്നത്. മഴ കുറഞ്ഞതോടെയും വെള്ളം ഇറങ്ങിയതോടെയും പലരും വീടുകളിലേക്ക് മടങ്ങി പൊയ്ക്കൊണ്ടിരിക്കുന്നു. ഇടുക്കി രാജമല, പെട്ടിമുടി ദുരന്തത്തിൽ മൂന്ന് മൃതദേഹങ്ങൾകൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 52 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP