Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം

വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച്  'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം

ആർ പീയൂഷ്

തിരുവനന്തപുരം: മുഖ്യ മന്ത്രിയെ വിമർശിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്ത മാധ്യമ പ്രവർത്തകന്റെ പണി തെറിച്ചു. പണി തെറിച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിട്ട മാധ്യമ പ്രവർത്തകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു. കേരളാ വിഷൻ ന്യൂസ് ഹെഡും മുൻ റിപ്പോർട്ടർ ടിവി റിപ്പോർട്ടറുമായ പ്രജീഷാണ് മുഖ്യമന്ത്രിക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിനെ തുടർന്ന് ജോലിയിൽ നിന്നും പുറത്തായത്.

കഴിഞ്ഞ ദിവസമാണ് പ്രജീഷ് മുഖ്യമന്ത്രിയെ വിമർശിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്തത്. മാധ്യമ പ്രവർത്തകരെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി രംഗത്ത് വന്നതിന് പിന്നാലെയാണ് പ്രജീഷ് ഫെയ്സ് ബുക്കിൽ തന്റെ അമർഷം രേഖപ്പെടുത്തിയത്. മിസ്റ്റർ പിണറായി വിജയൻ താങ്കൾ കേരളാ മുഖ്യമന്ത്രി ആണ്.. അത് ജനാധിപത്യ വ്യവസ്ഥയിൽ ഉണ്ടായതാണ് എന്ന ഓർമ്മ വേണം. ചോദ്യങ്ങൾക്ക് മുന്നിൽ ധാർഷ്ട്യം പൂണ്ടതിന് കാര്യമില്ല. ഇത് സാധാരണക്കാരന് വേണ്ടിയാണ് ഞങ്ങൾ മാധ്യമ പ്രവർത്തകർ ചോദ്യം ചോദിക്കുന്നത്. ഉത്തരം പറയാൻ പറ്റിയില്ലെങ്കിൽ മിണ്ടാതിരി വിജയാ... ചൂടാവണമെന്നുണ്ടെങ്കിൽ കമല ഇല്ലേ വീട്ടിൽ..പുള്ളിക്കാരി നല്ല ചൂടുവെള്ളം ഉണ്ടാക്കി തരും.. എന്നതായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റ്.

ഫെയ്സ് ബുക്ക് പോസ്റ്റ് വളരെ വേഗം തന്നെ സമൂഹ മാധ്യമത്തിൽ തരംഗമായി. ഇതോടെ പ്രജീഷിനെ തെറിവിളിച്ചു കൊണ്ടും തേജോ വധം ചെയ്തു കൊണ്ടും ആളുകൾ രംഗത്തെത്തി. വലിയ പ്രതിഷേധം പൊട്ടിപുറപ്പെട്ടതോടെ കേരളാ വിഷൻ പ്രജീഷിനോട് നിർബന്ധിതമായി അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. കേരളാ വിഷന്റെ ഇത്തരമൊരു നടപടി പ്രജീഷ് ഒരിക്കലും പ്രതീക്ഷിച്ചില്ല. സഹ പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിക്കാനായിട്ടായിരുന്നു ഇത്തരമൊരു ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടത്. എന്നാൽ അത് തനിക്ക് ഇങ്ങനെയൊരു പാരയായി തീരുമെന്ന് പ്രജീഷ് ഒരിക്കലും കരുതിയിരുന്നില്ല. മാനസികമായി തകർന്നുപോയ പ്രജീഷ് താമസ സ്ഥലത്തെത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച് രക്തം വാർന്നനിലയിൽ കണ്ടെത്തിയ പ്രജീഷിനെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം കോസ്മോ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രജീഷ് അപകട നില തരണം ചെയ്തു.

നാഷണൽ വേ നെറ്റ് വർക്ക് എന്ന കമ്പനി രണ്ട് മാസം മുൻപാണ് കേരളാ വിഷൻ ന്യൂസ് ചാനലിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ഇവരുടെ ജീവനക്കാരനായിട്ടാണ് പ്രജീഷ് കേരളാ വിഷന്റെ ന്യൂസ് ചാനൽ കേരളാ ഹെഡ് ആയി ചുമതലയേറ്റത്. ന്യൂസ് ചാനൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് നാഷണൽ വേ നെറ്റ് വർക്കിന് നടത്തിപ്പ് ചുമതല നൽകിയത്. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ന്യൂസ് ബ്യൂറോകളെയും ഏകോപിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിനിടയിലാണ് പ്രജീഷ് ഇത്തരത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചു കൊണ്ട് ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. മുഖ്യമന്ത്രിയുടെ ഭാര്യയെ ആവശ്യമില്ലാതെ വിമർശിച്ചതാണ് പ്രജീഷിനെ മാറ്റിനിർത്താനുള്ള കാരണം എന്നാണ് നാഷണൽ വേ നെറ്റ് വർക്കിന്റെ പ്രതിനിധികൾ പറയുന്നത്.

പ്രജീഷ് ഏറെ നാളായി റിപ്പോർട്ടർ ചാനലിന്റെ കൊച്ചി റിപ്പോർട്ടറായി പ്രവർത്തിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം റിപ്പോർട്ടർ ചാനലിൽ നിന്നും ശമ്പളം ലഭിക്കാതായതോടെയാണ് കേരളാ വിഷനിൽ പ്രവർത്തിക്കാനായി എത്തിയത്. എന്നാൽ ഇപ്പോൾ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. താൽക്കാലികമായി അവധിയിൽ പ്രവേശിക്കാൻ പറഞ്ഞെങ്കിലും എത്ര നാളത്തേക്ക് എന്ന് പറഞ്ഞിട്ടില്ല. അതേ സമയം പ്രജീഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനടിയിൽ വലിയ പ്രതിഷേധമാണുയരുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരു പറഞ്ഞ് ആക്ഷേപിച്ചതിനാണ് പ്രതിഷേധം. പ്രതിഷേധം കടുത്തതോടെ പോസ്റ്റ് എഡിറ്റ് ചെയ്തെങ്കിലും സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ കമന്റായി പോസ്റ്റ് ചെയ്താണ് പ്രതിഷേധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP