Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇഐഎ 2020 കരട് വിജ്ഞാപനം: പല നിർദ്ദേശങ്ങളോടും സംസ്ഥാനത്തിന് യോജിക്കാനാവില്ല; ഖനനാനുമതി അഞ്ച് ഹെക്റ്റർ എന്നത് രണ്ട് ഹെക്റ്റർ എന്നാക്കി ഭേദഗതി ചെയ്യണം; പബ്ലിക് ഹിയറിങ്ങിനുള്ള സമയം 30 ദിവസമായി തന്നെ നിലനിർത്തണം; ജില്ലാതല സമിതികളെ നിലനിർത്തണം; കൂടുതൽ ചർച്ചകൾ നടത്തി മാത്രമേ അന്തിമ തീരുമാനത്തിൽ എത്താവൂ എന്നും മുഖ്യമന്ത്രി

ഇഐഎ 2020 കരട് വിജ്ഞാപനം: പല നിർദ്ദേശങ്ങളോടും സംസ്ഥാനത്തിന് യോജിക്കാനാവില്ല; ഖനനാനുമതി അഞ്ച് ഹെക്റ്റർ എന്നത് രണ്ട് ഹെക്റ്റർ എന്നാക്കി ഭേദഗതി ചെയ്യണം; പബ്ലിക് ഹിയറിങ്ങിനുള്ള സമയം 30 ദിവസമായി തന്നെ നിലനിർത്തണം; ജില്ലാതല സമിതികളെ നിലനിർത്തണം; കൂടുതൽ ചർച്ചകൾ നടത്തി മാത്രമേ അന്തിമ തീരുമാനത്തിൽ എത്താവൂ എന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇഐഎ പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതാണെനവ്‌ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിലെ പല നിർദ്ദേശങ്ങളോടും യോജിക്കാനാവില്ല എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതൽ ഫലപ്രദമായ ചർച്ചകൾ നടത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്താവൂ.ഇതിനുപുറമെ സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ച് ചില കാര്യങ്ങളിൽ മാറ്റം വേണമെന്ന അഭിപ്രായം പ്രത്യേകമായി പറയുന്നുണ്ട്.

പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലെ ഭേദഗതിയാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. ഇടത്തരം വിഭാഗത്തിലെ കാറ്റഗറി ബി 1ൽ അഞ്ച് ഹെക്ടറിൽ കൂടുതൽ നൂറ് ഹെക്ടർ വരെ എന്ന വ്യവസ്ഥയാണ് അനുമതിനൽകുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. അതായത്, അഞ്ച് ഹെക്ടറിനും നൂറ് ഹെക്ടറിനും ഇടയിൽ ഖനന പ്രവർനങ്ങൾക്ക് അനുമതി നൽകുമ്പോൾ പരിസ്ഥിതി ക്ലിയറൻസ് ആവശ്യമാണ്. ഇതിൽ അഞ്ച് ഹെക്ടർ എന്നത് രണ്ട് ഹെക്ടർ എന്നാക്കി ഭോദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അതായത്, രണ്ട് ഹെക്ടറിനു മുകളിൽ ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുമ്പോൾ പരിസ്ഥിതി ക്ലിയറൻസ് ആവശ്യമായി വരും.രണ്ട് ഹെക്ടറിന് താഴെയുള്ള ചെറുകിട ആവശ്യങ്ങൾക്ക് നിലവിലുള്ള ആനുകൂല്യം തുടരും.

പദ്ധതികളുടെ അനുമതിക്കു മുൻപ് പബ്ലിക്ക് ഹിയറിംഗിനായി നിലവിൽ അനുവദിച്ചിട്ടുള്ള സമയം പുതിയ കരട് വിജ്ഞാപനത്തിൽ 20 ദിവസമായി കുറച്ചിട്ടുണ്ട്. എന്നാൽ, ഇത് 30 ദിവസം തന്നെയായി നിലനിർത്തണമെന്ന് സംസ്ഥാനത്തിന്റെ ആവശ്യം. ഇത്രയും കുറഞ്ഞ സമയം പല മേഖലകളിലും പര്യാപ്തമല്ല.

ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിനു മുൻപുള്ള വിശദമായ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത നിർണ്ണയ സമിതികൾ. ഇതിനുപുറമേ സംസ്ഥാനതലത്തിൽ കൈകാര്യം ചെയ്യേണ്ട അപേക്ഷകളിൽ ജില്ലാതല സമിതികൾക്ക് നിർണ്ണായക പങ്കുണ്ട്. ഈ സമിതികളെ കരട് വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. ജില്ലാതല സമിതികളെ നിലനിർത്തണമെന്നാണ് നമ്മുടെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP