Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെഹ്റു മുതൽ മന്മോഹൻ വരെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാർ ഉണ്ടാക്കിയ നിയമങ്ങളെ അട്ടിമറിക്കുന്നതാണ് ഇഐഎ 2020 കരട് വിജ്ഞാപനം; കോർപ്പറേറ്റ് താല്പര്യത്തെ മാത്രം മുൻനിർത്തി നിയമം ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കണമെന്ന് വി. കെ. ശ്രീകണ്ഠൻ എംപി

നെഹ്റു മുതൽ മന്മോഹൻ വരെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാർ ഉണ്ടാക്കിയ നിയമങ്ങളെ അട്ടിമറിക്കുന്നതാണ് ഇഐഎ 2020 കരട് വിജ്ഞാപനം; കോർപ്പറേറ്റ് താല്പര്യത്തെ മാത്രം മുൻനിർത്തി നിയമം ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കണമെന്ന് വി. കെ. ശ്രീകണ്ഠൻ എംപി

ജാസിം മൊയ്തീൻ

പാലക്കാട്: ജവഹർലാൽ നെഹ്റു മുതൽ മന്മോഹൻ സിങ് വരെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാർ ഉണ്ടാക്കിയ ലോകോത്തര നിലവാരത്തിലുള്ള നിയമങ്ങളെ അട്ടിമറിക്കുന്നതാണ് ഇഐഎ 2020 കരട് വിജ്ഞാപനമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. ജവഹർലാൽ നെഹ്‌റു മുതൽ മന്മോഹൻ സിങ് വരെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ഉൾകാഴ്ച കൊണ്ട് നമുക്ക് കിട്ടിയ ലോകോത്തര നിയമങ്ങൾ കോർപ്പറേറ്റ് താല്പര്യത്തെ മാത്രം മുൻനിർത്തി ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും ചെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ആഘാത വിലയിരുത്തൽ വ്യവസ്ഥകൾ ലഘുകരിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അപലപനീയമാണ്.

രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തെ വലിയതോതിൽ ബാധിക്കുന്ന ഈ വിഷയത്തിൽ നിയമത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഇഐഎ വ്യവസ്ഥകൾ ലഘുകരിക്കുകയും പുതിയ വ്യവസ്ഥകൾ അനുസരിച്ചുള്ള നിർമ്മാണങ്ങളും പദ്ധതികളും വരുന്നതിലൂടെ വളരെയേറെ പാരിസ്ഥിതിക ആഘാതങ്ങൾ ഇനിയും ഉണ്ടാകുന്നതിനുള്ള വഴി തുറക്കുകയാണ് ചെയ്യുന്നത്. പദ്ധതികളുടെ പാരിസ്ഥിതിക മലിനീകരണത്തെ പറ്റി ജനങ്ങൾക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥ ഒഴിവാക്കിയത് ഓരോ പ്രദേശത്തും കമ്പനികൾ അലക്ഷ്യമായി പുറംതള്ളുന്ന രാസമാലിന്യങ്ങൾ അടക്കം ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിരവധി മലിനവസ്തുക്കൾ പുറന്തള്ളപ്പെടുകയും അവ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും എന്നതിൽ സംശയമില്ല.

പരിസ്ഥിതി സംരക്ഷണത്തിനുള്ള മികച്ച കവചം ആയിരുന്ന ഈ നിയമങ്ങൾ ലഘൂകരിക്കുന്നതും പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പദ്ധതികൾ ഒരു പഠനവും നടത്താതെ നടപ്പാക്കുന്നത് വളരെ ഗൗരവമായി കാണേണ്ടതാണ്. പാരിസ്ഥിതിക ആഘാത നിയമങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനു വളരെ ആവിശ്യമാണ്. ജവഹർലാൽ നെഹ്‌റു മുതൽ മന്മോഹൻ സിങ് വരെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ഉൾകാഴ്ച കൊണ്ട് നമുക്ക് കിട്ടിയ ലോകോത്തര നിയമങ്ങൾ കോർപ്പറേറ്റ് താല്പര്യത്തെ മാത്രം മുൻനിർത്തി ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും ചെറുക്കപ്പെടേണ്ടതാണ്.

സംസ്ഥാന സർക്കാരുകൾക്ക് തങ്ങളുടെ സംസ്ഥാനത്തെ പരിസ്ഥിതി കാര്യങ്ങളിൽ വലിയ പങ്ക് വഹിക്കാൻ കഴിയും. എന്നാൽ ഈ വിഷയത്തിൽ ഇത്തരം കാര്യങ്ങൾക്ക് സഹായകരമായ രീതിയിലുള്ള കേരള സർക്കാരിന്റെ മൗനം ആശങ്കയുണ്ടാക്കുന്നതാണ്. പ്രകൃതിദുരന്തങ്ങൾ പതിവായ ഈ സാഹചര്യത്തിൽ നമ്മുടെ നാടിന്റെ സുരക്ഷിത പാത മുന്നിൽകണ്ട് അതിനുതകുന്ന രീതിയിലുള്ള നിലപാടുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള കരട് വിജ്ഞാപനം പിൻവലിച്ച് ജനാധ്യപിപത്യ രീതിയിൽ, പരിസ്ഥിതി വിവേകം ഉയർത്തി പിടിക്കുന്ന ഒരു പരിസ്ഥിതി ആഘാത പഠന നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും  പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP