Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാമാരിയെ പിടിച്ചു കെട്ടിയ ആശ്വാസത്തിലിരുന്ന ന്യൂസിലൻഡിൽ വീണ്ടും സാന്നിധ്യമറിയിച്ച് കൊറോണ വൈറസ്; 102 ദിവസത്തിന് ശേഷം വീണ്ടും രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലു പേർക്ക്; ഓക്‌‌ലാന്റിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി ജസീന്ത അർഡേൻ

മഹാമാരിയെ പിടിച്ചു കെട്ടിയ ആശ്വാസത്തിലിരുന്ന ന്യൂസിലൻഡിൽ വീണ്ടും സാന്നിധ്യമറിയിച്ച് കൊറോണ വൈറസ്; 102 ദിവസത്തിന് ശേഷം വീണ്ടും രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലു പേർക്ക്; ഓക്‌‌ലാന്റിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി ജസീന്ത അർഡേൻ

മറുനാടൻ ഡെസ്‌ക്‌

വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ 102 ദിവസത്തിന് ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ന്യൂസിലൻഡിൽ പുതിയതായി ഓക്‌ലൻഡിലെ ഒരു കുടുംബത്തിൽ നാലു പേർക്കാണ് രോഗം കണ്ടെത്തിയത്. ഇവരുടെ രോ​ഗ ഉറവിടം അജ്ഞാതമാണെന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് ഓക്‌‌ലാന്റിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി ജസീന്ത അർഡേൻ പറഞ്ഞു. രാജ്യത്തെ വലിയ നഗരമാണ് ഓക്‌ലന്റ്. 

ഓക്‌ലൻഡിൽ കർശന നിയന്ത്രണങ്ങളോടെ ലോക്ഡൗൺ നിലവിൽ വരുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു. രാജ്യത്തിന്റെ ബാക്കി ഭാഗങ്ങൾ ലെവൽ 2 നിയന്ത്രണങ്ങളിലേക്കു പോകും. വൈറസിന്റെ വ്യാപനം തടയാനുള്ള എല്ലാ നടപടികളും പൂ൪ത്തിയായി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം ഒരുക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. '102 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നത്. നിരീക്ഷണസംവിധാനത്തിന് പുറത്ത് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇത് തടയുന്നതിനായി ഞങ്ങൾ ആകുവിധം ശ്രമിച്ചതായും' പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസിലാൻഡിലെ കോവിഡ് പ്രതിരോധ നടപടികൾ ആഗോള പ്രശംസ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ നൂറ് ദിവസങ്ങളിൽ രാജ്യത്ത് ഒരാൾക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. മൂന്ന് ദിവസം നഗരം പൂർണമായി അടച്ചിടുമെന്നാണ് റിപ്പോർട്ടുകൾ. സാമൂഹിക അകലം പാലിക്കൽ കർശനമായി നടപ്പാക്കും. നിയന്ത്രണങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും തുടരും.

കോവിഡ് സമ്പർക്കവ്യാപനം തടഞ്ഞ ന്യൂസിലാന്റിന്റെ നടപടികളെ ലോകാരോഗ്യസംഘട പ്രസംശിച്ചിരുന്നു. 22 ദശലക്ഷം ജനങ്ങളുള്ള ന്യൂസിലന്റിൽ രോഗം ബാധിച്ച് മരിച്ചത് 22 പേർ മാത്രമാണ്. ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. റെസ്റ്ററന്റുകളും സ്‌റ്റേഡിയങ്ങളുമെല്ലാം ജനങ്ങൾക്കായി തുറന്നിട്ടുണ്ട്. എന്നാൽ, കോവിഡിനെതിരായ ജാഗ്രത കൈവിടാൻ ന്യൂസിലാൻഡ് ഒരുക്കമല്ല. വിയറ്റ്‌നാം, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് പിടിച്ചുകെട്ടിയ ശേഷം വീണ്ടും കേസുകൾ വർധിക്കുന്നുവെന്ന യാഥാർഥ്യം അവർക്കുമുന്നിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP