Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് കോവിഡ് മരണനിരക്ക് രണ്ടു ശതമാനത്തിലും താഴെ; രോ​ഗമുക്തി നിരക്ക്​ 70 ശതമാനത്തോളം ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം; പരിശോധനകൾ കൂട്ടി കേന്ദ്ര സർക്കാർ

രാജ്യത്ത് കോവിഡ് മരണനിരക്ക് രണ്ടു ശതമാനത്തിലും താഴെ; രോ​ഗമുക്തി നിരക്ക്​ 70 ശതമാനത്തോളം ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം; പരിശോധനകൾ കൂട്ടി കേന്ദ്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുമ്പോഴും മഹാമാരിയെ ക്രിയാത്മകമായി പ്രതിരോധിക്കാനാകുന്നു എന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിലും കോവിഡ് മരണനിരക്ക് പിടിച്ചു നിർത്താൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യയിൽ കോവിഡ് മരണനിരക്ക് രണ്ടു ശതമാനത്തിൽ താഴെയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. 1.99 ശതമാനമാണ് രാജ്യത്ത് കോവിഡ് മരണനിരക്ക്. അതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്ത് കൂടുതൽശക്തമാക്കി. ഇതിന്റെ ഭാ​ഗമായി രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 70 ശതമാനത്തോളം ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്​ 69.80 ശതമാനവും മരണനിരക്ക്​ 1.99 ശതമാനവുമാണ്​. കണ്ടെയ്​ന്മെൻറ്​ മേഖലകളിൽ നിയന്ത്രണം ശക്തമാക്കിയതും പരിശോധനകളുടെ എണ്ണം കുത്തനെ ഉയർത്തിയതും അത്യാസന്ന നിലയിലുള്ള രോഗികൾക്ക്​ പ്രത്യേക ശ്രദ്ധ നൽകി പരിചരിച്ചുപോന്നതുമാണ്​ രോഗമുക്തി നിരക്ക്​ ഉയരാൻ കാരണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യ​ത്ത്​ ഇതുവരെ 15,83,489 പേർ ​രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കി ചികിത്സിക്കുന്ന നടപടി ഫലപ്രദമായി നടപ്പാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,746 രോഗികൾ ആശുപത്രി വിട്ടു. 6,39,929 പേരാണ്​ ഇപ്പോൾ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്നത്​. ​രോഗബാധിതരുടെ എണ്ണത്തിൽ 28.21 ശതമാനം മാത്രമാണ്​ ചികിത്സയിൽ കഴിയുന്നത്​. രാജ്യത്ത്​ 22,68,675 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. ചൊവ്വാഴ്​ച 53,601 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. 45,257 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനത്തിൽ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ പത്ത് സംസ്ഥാനങ്ങളിൽ കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ അത് രാജ്യത്തിന്റെ വിജയമായി മാറുമെന്നും മോദി പറഞ്ഞു.നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരിൽ 80 ശതമാനം പേരും ഈ സംസ്ഥാനങ്ങളിലാണ്. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമം നടത്തുകയായിരുന്നു മോദി.

ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, തെലങ്കാന തുടങ്ങിയ പത്ത് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ മോദി ആവശ്യപ്പെട്ടു. നിലവിൽ പരിശോധനകൾ കുറവായതിനാൽ പോസിറ്റീവിറ്റി നിരക്ക് ഉയർന്ന തോതിലാണ്. പരിശോധനകളുടെ എണ്ണം കൂട്ടി പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കാൻ നടപടികൾ സ്വീകരിക്കാൻ മോദി ആവശ്യപ്പെട്ടു.

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ഈ സംസ്ഥാനങ്ങൾക്ക് നിർണായക പങ്കാണ് വഹിക്കാനുള്ളത്. ഈ സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറുലക്ഷം കടന്നിരിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും മോദി ഓർമ്മിപ്പിച്ചു. നിലവിൽ രാജ്യത്ത് പരിശോധനകളുടെ എണ്ണം പ്രതിദിനം ഏഴുലക്ഷമായി ഉയർന്നിരിക്കുകയാണ്. പരിശോധനകളുടെ എണ്ണം ഇനിയും ഉയർത്തണം. മരണനിരക്ക് ഒരു ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വേണം പ്രവർത്തിക്കാനെന്നും മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP