Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചായക്കടക്കാരന്റെ മകൾ സ്വപ്രയത്നത്തിലൂടെ നേടിയത് 3.83 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി യുഎസിൽ ഉന്നത പഠനത്തിനുള്ള അവസരം; അമ്മാവനൊപ്പം ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോകവെ അശ്ലീല പദങ്ങളുമായി പിന്നാലെ കൂടിയത് രണ്ട് യുവാക്കൾ; 20കാരിക്ക് ജീവൻ നഷ്ടമായത് യുവാക്കളുടെ അഭ്യാസ പ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ; സുധിക്ഷയുടെ വിയോ​ഗം താങ്ങാനാകാതെ നാട്ടുകാർ

ചായക്കടക്കാരന്റെ മകൾ സ്വപ്രയത്നത്തിലൂടെ നേടിയത് 3.83 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി യുഎസിൽ ഉന്നത പഠനത്തിനുള്ള അവസരം; അമ്മാവനൊപ്പം ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോകവെ അശ്ലീല പദങ്ങളുമായി പിന്നാലെ കൂടിയത് രണ്ട് യുവാക്കൾ; 20കാരിക്ക് ജീവൻ നഷ്ടമായത് യുവാക്കളുടെ അഭ്യാസ പ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ; സുധിക്ഷയുടെ വിയോ​ഗം താങ്ങാനാകാതെ നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

നോയിഡ: അമേരിക്കയിൽ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം ലഭിച്ച യുവതി ബൈക്കപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിൽ തിങ്കളാഴ്ച നടന്ന റോഡപകടത്തിലാണ് സുധിക്ഷ ഭാട്ടി എന്ന 20കാരി കൊല്ലപ്പെട്ടത്. 2018 ലെ 12-ാം ക്ലാസ് പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടുകയും അമേരിക്കയിലെ ഒരു പ്രശസ്ത സർവകലാശാലയിൽ മുഴുവൻ സമയ സ്‌കോളർഷിപ്പ് നേടി ബിരുദ പഠനം ആരംഭിക്കുകയും ചെയ്ത പെൺകുട്ടിയാണ് മരിച്ചത്.

അമ്മാവനോടൊപ്പം വെവ്വേറെ മോട്ടോർ സൈക്കിളിൽ ബന്ധുവീട്ടിലേക്ക് പോകവെയാണ് യുവതി അപകടത്തിൽ പെടുന്നത്. ബൈക്കിൽ രണ്ടുപേർ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചതിനാലാണ് അപകടമുണ്ടായതെന്ന് 20 കാരിയുടെ കുടുംബം ആരോപിച്ചു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഉപദ്രവിച്ചതായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, രണ്ട് പേർ പെൺകുട്ടിയെ പിന്തുടർന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു.

"ഞങ്ങൾ ബുലന്ദ്‌ഷഹർ പട്ടണം കടന്നപ്പോൾ ഞങ്ങൾ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. ഒരു ബൈക്ക് പലതവണ ഞങ്ങളെ മറികടന്ന. ബൈക്ക് അശ്രദ്ധമായി ഓടിക്കുകയായിരുന്നു. തുടർന്ന് അവർ മോശം പദപ്രയോ​ഗങ്ങൾ നടത്തുകയും ബൈക്കിൽ അഭ്യാസങ്ങൾ കാട്ടുകയും ചെയ്തു. . ഞാൻ എന്റെ മോട്ടോർ സൈക്കിൾ വേഗത കുറച്ചു, എന്നാൽ മറ്റ് ബൈക്ക് ഞങ്ങളിൽ തട്ടി. ഞങ്ങൾ എല്ലാവരും വീണുപോയി എന്റെ മരുമകൾക്ക് തലയ്ക്ക് പരിക്കേറ്റു. മറ്റ് ബൈക്കിന്റെ ഡ്രൈവറെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല, ഞങ്ങൾ അപകടം നേരിട്ടയുടനെ അവർ രക്ഷപ്പെട്ടു, ”അപകടത്തിന് മുമ്പുള്ള നിമിഷങ്ങൾ അനുസ്മരിച്ചുകൊണ്ട് സുഡീക്ഷയുടെ അമ്മാവൻ സതീന്ദർ ഭാട്ടി പറഞ്ഞു.

ഗൗതം ബുദ്ധ നഗറിലെ ദാദ്രി തഹ്സിൽ വാസികൾ ഇനിയും ആ ഞെട്ടലിൽ നിന്ന് മോചിതരായിട്ടില്ല. സ്കോളർഷിപ്പോടുകൂടി യുഎസിൽ പഠനത്തിനു പോയ സുധിക്ഷ റോഡപകടത്തിൽ മരിച്ച വാർത്തയാണ് ഒരു പ്രദേശത്തെയാകെ കണ്ണീരിലാഴ്‌ത്തിയത്. 3.83 കോടി രൂപയാണ് സുധിക്ഷയ്ക്ക് പഠനത്തിനായി യുഎസ് നൽകുന്ന സ്കോളർഷിപ്പ്. ബൈക്കിൽ നിന്നും റോഡിൽ തലകീഴായി വീണ് സുധിക്ഷ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.

യുപിയിലെ ദാദ്രിയിൽ സ്ഥിതി ചെയ്യുന്ന ബുലന്ദശഹറിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് ഭാട്ടി എന്ന ഈ കൊച്ചുമിടുക്കി വളർന്നത് . ചായ വിൽപ്പന നടത്തുന്ന ജിതേന്ദ്ര ഭാട്ടിയുടെ മകളാണ് സുധിക്ഷ. പഠനത്തിൽ മിടുക്കിയായ സുധിക്ഷയ്ക്ക് അമേരിക്കയിലെ ബോക്സൺ കോളേജിൽ സ്കോളർഷിപ്പോടുകൂടി ഉന്നത പഠനത്തിന് പ്രവേശനം ലഭിക്കുകയായിരുന്നു. ഓഗസ്റ്റ് -2018 ൽ ആണ് സുധിക്ഷ അമേരിക്കയിലേക്ക് പോയത്.

കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം ജൂണിൽ സുധിക്ഷ നാട്ടിലേക്ക് മടങ്ങി. ഓഗസ്റ്റ് 20 ന് യുഎസിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം നടന്നത്. എച്ച്സിഎൽ ഫൗണ്ടേഷന്റെ വിജ്ഞാന വിദ്യാലയത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സുധിക്ഷ 2018 ലെ സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ ജില്ലായിലെ ഒന്നാം സ്ഥാനക്കാരിയായിരുന്നു. ചായ വിൽപ്പന നടത്തി ഏറെ കഷ്ടപ്പെട്ടാണ് സുധിക്ഷയുടെ കുടുംബം മുന്നോട്ടു പോയത്. പഠന സമയം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെങ്കിലും സധൈര്യം അതിനെ നേരിട്ടു മുന്നോട്ടു പോകുകയായിരുന്ന സുധിക്ഷയ്ക്കു മുൻപിൽ മരണം വാഹനാപകടത്തിലൂടെ എത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP