Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് കേസ്സിൽ മുഖ്യമന്ത്രി പറയുന്ന വാദങ്ങൾ മുഴുവൻ കള്ളമോ? കെട്ടിട നിർമ്മാണവുമായി സർക്കാരിനോ ലൈഫ് മിഷനോ യാതൊരു ബന്ധവുമില്ലെന്ന വാദം പൊളിയുന്നു; കെട്ടിടം പണിയാൻ വടക്കാഞ്ചേരി നഗരസഭ പെർമിറ്റ് നൽകിയിരിക്കുന്നത് ലൈഫ് മിഷൻ സിഇഒക്ക്; യുഎഇ സന്നദ്ധസംഘടനയായ റെഡ് ക്രസന്റ് കെട്ടിടം നിർമ്മിക്കുന്നത് നിയമവിരുദ്ധമായി; സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അനിൽ അക്കര എംഎൽഎ

ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് കേസ്സിൽ മുഖ്യമന്ത്രി പറയുന്ന വാദങ്ങൾ മുഴുവൻ കള്ളമോ? കെട്ടിട നിർമ്മാണവുമായി സർക്കാരിനോ ലൈഫ് മിഷനോ യാതൊരു ബന്ധവുമില്ലെന്ന വാദം പൊളിയുന്നു; കെട്ടിടം പണിയാൻ വടക്കാഞ്ചേരി നഗരസഭ പെർമിറ്റ് നൽകിയിരിക്കുന്നത് ലൈഫ് മിഷൻ സിഇഒക്ക്; യുഎഇ സന്നദ്ധസംഘടനയായ റെഡ് ക്രസന്റ് കെട്ടിടം നിർമ്മിക്കുന്നത് നിയമവിരുദ്ധമായി; സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അനിൽ അക്കര എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റെഡ്ക്രസന്റുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭവന നിർമ്മാണ പദ്ധതിയിൽ ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാൽ, കെട്ടിടം പണിയാൻ പണം അടച്ച് ലൈഫ് മിഷൻ സ്വന്തമാക്കിയ പെർമിറ്റ് പ്രകാരമാണ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നത് മുഴുവൻ കള്ളമെന്നും അനിൽ അക്കരെ എംഎൽഎ പറഞ്ഞു.

കെട്ടിടം പണിയുന്നതിനുള്ള നിയമാനുസൃതമായിട്ടുള്ള അനുമതി ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് മാത്രമായിട്ടാണ് വടക്കാഞ്ചേരി നഗരസഭ നൽകിയിട്ടുള്ളത്. ഈ നിർമ്മാണ പ്രവർത്തനത്തിന് നാല് വർഷം കാലാവധിയുണ്ട്. ലൈഫ് മിഷൻ നിയമാനുസരണം അപേക്ഷ നൽകി നിർമ്മാണ പ്രവർത്തനത്തിനുള്ള അംഗീകാരം വാങ്ങിയ ഈ പദ്ധതിക്ക് ലൈഫ് മിഷന്റെ അംഗീകാരമുള്ള ഏജൻസികൾക്ക് മാത്രമേ നിർമ്മാണ പ്രവർത്തനത്തിനുള്ള അനുമതി നൽകുവാൻ പാടുള്ളൂ. എന്നാൽ മുഖ്യമന്ത്രി പറയുന്നതനുസരിച്ചാണെങ്കിൽ സ്ഥലത്തിന്റെ ഉടമസ്ഥനായ റവന്യൂ വകുപ്പും കൈവശക്കാരനായ വടക്കാഞ്ചേരി നഗരസഭയും ചേർന്ന് റെഡ് ക്രസന്റിനെ ഏൽപ്പിച്ചാൽ മാത്രമേ റെഡ് ക്രസന്റിന് കേന്ദ്ര സർക്കാരിന്റെ അനുമതിയോടു കൂടി ഇവിടെ കെട്ടിടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ.

ഇവിടെ തികച്ചും നിയമവിരുദ്ധമായിട്ടാണ് റെഡ് ക്രസന്റ് കെട്ടിടം നിർമ്മിക്കുന്നത്. ഇതിന് സമാനമായ രീതിയിലാണ് എസ്.എൻ.സി ലാവ്‌ലിൻ മലബാർ ക്യാൻസർ സെന്ററിന് കെട്ടിടം നിർമ്മിച്ചു കൊടുത്തിരുന്നത്. മുഖ്യമന്ത്രി വസ്തുതകൾ സത്യസന്ധമായി അവതരിപ്പിക്കാതെ റെഡ് ക്രസന്റ് എന്ന് പറഞ്ഞ് ബോധപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അനിൽ അക്കരെ ഫേസബുക്ക് കുറിപ്പിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ തിരുത്തിയും നുണ പറഞ്ഞും പറ്റിച്ചും ഇനി അധികകാലം മുന്നോട്ട് പോകുവാൻ കഴിയില്ല. അടിയന്തരമായി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അനിൽ അക്കരെ ആവശ്യപ്പെട്ടു.

കുറിപ്പ് ഇങ്ങനെ:

ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് കേസ്സിൽ മുഖ്യമന്ത്രി പറഞ്ഞ വാദങ്ങൾ മുഴുവൻ കള്ളമാണെന്ന് തെളിയുന്നു.ഈ കെട്ടിട നിർമ്മാണവുമായി സർക്കാരിനോ ലൈഫ് മിഷനോ യാതൊരു ബന്ധവുമില്ലെന്നും ഇതിന്റെ നിർമ്മാണം പൂർണ്ണമായും റെഡ് ക്രസന്റിനാണെന്നുമാണ് ഭൂമി അവർക്കാണ് കെട്ടിടം പണിയാൻ അനുവദിച്ചിട്ടുള്ളതെന്നുമാണ് മുഖ്യമന്ത്രി ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നത്.

എന്നാൽ വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ളതും റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ ഭൂമിയിൽ കെട്ടിടം പണിയുന്നതിന് 05.09.2019 ന് ന് 84,637 / രൂപ അടച്ച് ലൈഫ് മിഷൻ കരസ്ഥമാക്കിയ പെർമിറ്റ് പ്രകാരമാണ് ഇവിടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നത്. അവിടെ കെട്ടിടം പണിയുന്നതിനുള്ള നിയമാനുസൃതമായിട്ടുള്ള അനുമതി ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് മാത്രമായിട്ടാണ് വടക്കാഞ്ചേരി നഗരസഭ നൽകിയിട്ടുള്ളത്.

ഈ നിർമ്മാണ പ്രവർത്തനത്തിന് നാല് വർഷം കാലാവധിയുണ്ട്. ലൈഫ് മിഷൻ നിയമാനുസരണം അപേക്ഷ നൽകി നിർമ്മാണ പ്രവർത്തനത്തിനുള്ള അംഗീകാരം വാങ്ങിയ ഈ പദ്ധതിക്ക് ലൈഫ് മിഷന്റെ അംഗീകാരമുള്ള ഏജൻസികൾക്ക് മാത്രമേ നിർമ്മാണ പ്രവർത്തനത്തിനുള്ള അനുമതി നൽകുവാൻ പാടുള്ളൂ. എന്നാൽ മുഖ്യമന്ത്രി പറയുന്നതനുസരിച്ചാണെങ്കിൽ സ്ഥലത്തിന്റെ ഉടമസ്ഥനായ റവന്യൂ വകുപ്പും കൈവശക്കാരനായ വടക്കാഞ്ചേരി നഗരസഭയും ചേർന്ന് റെഡ് ക്രസന്റിനെ ഏൽപ്പിച്ചാൽ മാത്രമേ റെഡ് ക്രസന്റിന് കേന്ദ്ര സർക്കാരിന്റെ അനുമതിയോടു കൂടി ഇവിടെ കെട്ടിടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. ഇവിടെ തികച്ചും നിയമവിരുദ്ധമായിട്ടാണ് റെഡ് ക്രസന്റ് കെട്ടിടം നിർമ്മിക്കുന്നത്. ഇതിന് സമാനമായ രീതിയിലാണ് എസ്.എൻ.സി ലാവ്‌ലിൻ മലബാർ ക്യാൻസർ സെന്ററിന് കെട്ടിടം നിർമ്മിച്ചു കൊടുത്തിരുന്നത്. മുഖ്യമന്ത്രി വസ്തുതകൾ സത്യസന്ധമായി അവതരിപ്പിക്കാതെ റെഡ് ക്രസന്റ് എന്ന് പറഞ്ഞ് ബോധപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇവിടെ പഞ്ചായത്തീരാജ് നിയമം തൊട്ട് വിദേശ നാണയ വിനിമയ ചട്ടം വരെ ലംഘിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ തിരുത്തിയും നുണ പറഞ്ഞും പറ്റിച്ചും ഇനി അധികകാലം മുന്നോട്ട് പോകുവാൻ കഴിയില്ല. അടിയന്തിരമായി സിബിഐ അന്വേഷണം പ്രഖ്യാപിക്കണം.

വടക്കാഞ്ചേരിയിൽ റെഡ്ക്രസന്റ് സ്പോൺസർ ചെയ്ത ഭവന സമുച്ചയമുണ്ട്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 217.88 സെന്റ് സ്ഥലത്ത് ഭവന സമുച്ചയത്തിന് ഡിപിആർ തയ്യാറാക്കാൻ ഹാബിറ്റാന്റിനെയാണ് ഏൽപിച്ചത്. യുഎഇ റെഡ്ക്രസന്റ് അഥോറിറ്റി ടീം ഇവിടെ വന്നിരുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർ ഉൾപ്പടെ ഭൂരഹിത- ഭവനരഹിതർക്കായി സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഭവനം നിർമ്മിച്ചു നൽകാൻ തയ്യാറാണെന്ന് റെഡ്ക്രസന്റ് അറിയിച്ചു.

അതിൽ ലൈഫ് മിഷൻ പദ്ധതിയിലാണ് കൂടുതൽ താത്പര്യം പ്രകടിപ്പിച്ചത്. 11-7-2019 നാണ് സംഘവും ഒപ്പം എംഎ യൂസഫലിയും പങ്കെടുത്ത യോഗം നടന്നത്. വീട് നിർമ്മിക്കുന്നതിന് ഏഴ് ദശലക്ഷം യുഎഇ ദിർഹവും ഒരു ഹെൽത്ത് സെന്റർ നിർമ്മിക്കുന്നതിന് മൂന്ന് ദശക്ഷം ദിർഹവും അടക്കം മൊത്തം 10 ദശലക്ഷം ദിർഹത്തിന്റെ ഫ്രെയിം വർക്കാണ് ധാരണാപത്രത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. സഹായം വടക്കാഞ്ചേരിയിൽ ആകാമെന്ന് ആ യോഗത്തിൽ തീരുമാനിച്ചു.

പണമായി സർക്കാരിന് സഹായം നൽകുന്നില്ലെന്നും അവർ തന്നെ ഉദ്ദേശിക്കുന്ന കെട്ടിടം പണിത് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും ജനറൽ സെക്രട്ടറി അറിയിച്ചു. നിർമ്മാണം 2019 ഓഗസ്റ്റ് മാസത്തിൽ തുടങ്ങി. ഈ ഓഗസ്റ്റിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചത്. കോവിഡ് കാരണം അൽപം വൈകിയെങ്കിലും ഡിസംബറോടെ പൂർത്തീകരിക്കാനാകും. 500 ചതുരശ്രയടി വിസ്തീർണമുള്ള 140 വീടുകളാണ് ഈ സമുച്ചയത്തിൽ നിർമ്മിക്കുക. റെഡ്ക്രസന്റുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ല. ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP