Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്തെ രക്ഷാ പ്രവർത്തകർക്ക് അഭിവാദ്യം അർപിച്ച് സൂര്യ; അപകടത്തിൽ പരിക്കേറ്റവർക്കായി പ്രാർത്ഥനയും; താരത്തിന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

രിപ്പൂരിൽ  രക്ഷാപ്രവർത്തനത്തിനെത്തിയ മലപ്പുറത്തെ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് നടൻ സൂര്യ. അപകടത്തിൽ പരുക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും സൂര്യ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

ജീവൻ നഷ്ടമായവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും, അപകടത്തിൽ മരിച്ച പൈലറ്റുമാർക്ക് ആദരമർപ്പിക്കുന്നതായും സൂര്യ കുറിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു ദുബായിൽ നിന്ന് കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്.


190 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കോവിഡ് ഭീഷണി പോലും വകവെക്കാതെ നൂറുകണക്കിന് നാട്ടുകാരായിരുന്നു രക്ഷാപ്രവർത്തനത്തിനെത്തിയത്. പ്രദേശവാസികളുടെ വാഹനങ്ങളിലായിരുന്നു ആദ്യഘട്ടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. രക്തം നൽകാനും രാത്രി നിരവധി പേരാണ് ആശുപത്രികളിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP