Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്ത് വയസ്സുള്ള ആൺകുട്ടിയെ മുസ്ലിംലീഗ് നേതാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ്‌ന വീഡിയോ കാണിച്ചു കൊടുത്ത്; കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു; പോക്സോ നിയമപ്രകാരം കേസെടുത്തത് എസ്ടിയു തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി ചെക്കാലി റസാക്കിനെതിരെ; പ്രതി ഉന്നത ലീഗ് നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തി

പത്ത് വയസ്സുള്ള ആൺകുട്ടിയെ മുസ്ലിംലീഗ് നേതാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ്‌ന വീഡിയോ കാണിച്ചു കൊടുത്ത്; കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു; പോക്സോ നിയമപ്രകാരം കേസെടുത്തത് എസ്ടിയു തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി ചെക്കാലി റസാക്കിനെതിരെ; പ്രതി ഉന്നത ലീഗ് നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തി

ജാസിം മൊയ്തീൻ

മലപ്പുറം: പത്ത് വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ മുസ്ലിം ലീഗ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം തിരൂരങ്ങാടിയിലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവും മുസ്ലിംലീഗിന്റെ കീഴിലുള്ള ട്രേഡ് യൂണിയനായ എസ്ടിയുവിന്റെ തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറിയുമായ ചെക്കാലി റസാക്കിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തിരിക്കുന്നത്.

പോക്സോ നിയപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പീജനത്തിനിരയായ കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് നടപടി. പ്രതി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുവരെയും അറസ്റ്റ് ചെയ്യാനും സാധിച്ചിട്ടില്ല. നോട്ട് ബുക്കുകൾ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് റസാഖ് കുട്ടിയെ പീഡിപ്പിച്ചിട്ടുള്ളത്. മറ്റാരും വീട്ടിലില്ലാത്ത സമയത്താണ് റസാഖ് വിദ്യാർത്ഥിയെ പഠനാവശ്യത്തിനായുള്ള നോട്ട് ബുക്കുകളും മറ്റു സാധനങ്ങളും നൽകാമെന്ന് പറഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

പിന്നീട് മൊബൈൽ ഫോണിൽ നഗ്‌ന വീഡിയോകൾ കാണിച്ചു കൊടുത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഭയപ്പെട്ട വിദ്യാർത്ഥി കുതറിയോടാൻ ശ്രമിച്ചെങ്കിലും റസാഖ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് കാര്യങ്ങൾ പറയുകയും കുട്ടിയുടെ മാതാവ് പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും റസാഖ് ഒളിവിൽ പോയിരുന്നു.

തിരൂരങ്ങാടി നഗരസഭയിലേക്ക് മുസ്ലിം ലീഗിന്റെ കോണി അടയാളത്തിൽ മത്സരിച്ച വ്യക്തി കൂടിയാണ് പ്രതിയായ ചെക്കാലി റസാഖ്. മുൻ വിദ്യഭ്യാസ മന്ത്രിയും തിരൂരങ്ങാടി എംഎൽഎയുമായ പികെ അബ്ദുറബ്ബമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. പ്രതിക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP