Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂർ ജില്ലയിലെ മലയോര ഹൈവേയിൽ ഉളിക്കൽ പയ്യാവൂർ റോഡ് ഇടിഞ്ഞുതാഴ്ന്നു; ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു; മുണ്ടാനൂർ എസ്റ്റേറ്റിന് സമീപം റോഡ് തകർന്നതിന് കാരണം നിർമ്മാണത്തിലെ അശാസ്ത്രീയതയെന്ന് ആരോപണം

കണ്ണൂർ ജില്ലയിലെ മലയോര ഹൈവേയിൽ ഉളിക്കൽ പയ്യാവൂർ റോഡ് ഇടിഞ്ഞുതാഴ്ന്നു; ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു; മുണ്ടാനൂർ എസ്റ്റേറ്റിന് സമീപം റോഡ് തകർന്നതിന് കാരണം നിർമ്മാണത്തിലെ അശാസ്ത്രീയതയെന്ന് ആരോപണം

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോരം ഹൈവെയുടെ ഭാഗമായ ഉളിക്കൽ പയ്യാവൂർ റോഡ് മുണ്ടാനൂർ എസ്റ്റേറ്റിന് സമീപം ഇടിഞ്ഞു താഴ്ന്നു. ഇന്നലെ രാത്രി മുതൽ റോഡിൽ ചെറിയ വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഇന്ന് രാവിലെയോടെ വിള്ളൽ വികസിച്ച് റോഡിന്റെ ഒരു വശം പൂർണ്ണമായും തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. റോഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

ഉളിക്കലിനും പയ്യാവൂരിനുമിടയിൽ മുണ്ടാനൂർ എസ്റ്റേറ്റിന് സമീപത്താണ് റോഡ് തകർന്നത്. ഇതുവഴി പോകേണ്ട വാഹനങ്ങൾ മുണ്ടാന്നൂർ വാതിൽമട പയ്യാവൂർ റോഡിലൂടെ വഴി തിരിച്ചുവിട്ടിരിക്കുകയാണ്. അതേ സമയം നിർമ്മാണത്തിലെ അപാകതയാണ് റോഡിന്റെ തകർച്ചക്ക് കാരണമായതെന്ന് ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പൂർത്തിയായപ്പോഴേക്കും റോഡ് തകർന്നതിന് പിന്നിൽ നിർമ്മാണത്തിലെ അശാസ്ത്രീയതയും പിഴവുകളുമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ചെറിയ വിള്ളൽ രൂപപ്പെട്ടപ്പോൾ തന്നെ ഇതുവഴിയുള്ള ഗതാഗതം ഭാഗിഗമായി നിർത്തലാക്കിയിരുന്നു. ഇപ്പോൾ റോഡിന്റെ ഒരു വശം താഴേക്ക് ഇടിഞ്ഞു താഴ്ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തലാക്കിയിരിക്കുകയാണ്. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP