Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണക്കടത്തിൽ ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്വപ്നയും കൂട്ടുപ്രതികളും; സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണ്; ഒരു വർഷത്തിനിടെ നൂറ് കോടിയുടെ ഇടപാടാണ് പ്രതികൾ നടത്തിയത്; സ്വപ്‌നയും സരിത്തും അടക്കമുള്ളവർക്കെതിരെ കുരുക്കു മുറുക്കി എൻഫോഴ്‌സ്‌മെന്റും; ഉന്നത ബന്ധം വെളുപ്പെടുത്തി വിലപേശാൻ ഒരുങ്ങി സ്വപ്‌നയും; എം ശിവശങ്കരൻ അടക്കം വിവാദത്തിലായ സ്വർണക്കടത്തു കേസിൽ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; നെഞ്ചിടിപ്പോടെ വമ്പന്മാർ

സ്വർണക്കടത്തിൽ ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്വപ്നയും കൂട്ടുപ്രതികളും; സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണ്; ഒരു വർഷത്തിനിടെ നൂറ് കോടിയുടെ ഇടപാടാണ് പ്രതികൾ നടത്തിയത്; സ്വപ്‌നയും സരിത്തും അടക്കമുള്ളവർക്കെതിരെ കുരുക്കു മുറുക്കി എൻഫോഴ്‌സ്‌മെന്റും; ഉന്നത ബന്ധം വെളുപ്പെടുത്തി വിലപേശാൻ ഒരുങ്ങി സ്വപ്‌നയും; എം ശിവശങ്കരൻ അടക്കം വിവാദത്തിലായ സ്വർണക്കടത്തു കേസിൽ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; നെഞ്ചിടിപ്പോടെ വമ്പന്മാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം മുറുകുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയത്തിലെ പല പ്രമുഖർക്കും നെഞ്ചിടിപ്പ് തുടങ്ങിയിട്ടുണ്ട്. കാരണം സ്വർണക്കടത്തിലെ സാമ്പത്തിക വീതംവെയ്‌പ്പ് തന്നെയാണ് ഇതിൽ നിർണായകമാകുന്ന കാര്യം. നിരവധി ഉന്നതർക്കും കേസിലെ മുഖ്യസൂത്രധാരകരിൽ ഒരാളായ സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്നതാണ് വിവാദം വർദ്ധിക്കാൻ കാരണം. കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണവും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം പുരോഗമിക്കവേ ഭരണത്തിലെ പ്രമുഖരുടെ നെഞ്ചിടിപ്പിക്കുന്ന വാദമാണ് എൻഫോഴേസ്‌മെന്റും ഉന്നയിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് ഉന്നത ബന്ധമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. ഇക്കാര്യം പ്രതികൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ മൊഴി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് അന്വേഷണ ഏജൻസിയുടെ നിലപാട്.

ഒരു വർഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. സ്വർണക്കടത്തു കേസിൽ സ്വപ്ന, സരിത്ത് , സന്ദീപ് എന്നിവരെ നാലു ദിവസംകൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികളെ പതിന്നാലുവരെ കസ്റ്റഡിയിൽ നൽകിയത്.

നേരത്തെ കസ്റ്റംസും എൻ ഐ എയും ചോദ്യം ചെയ്തപ്പോഴും തങ്ങളുടെ ഉന്നതതല ബന്ധത്തെക്കുറിച്ച് ഇവരോടും പ്രതികൾ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് കള്ളക്കടത്തിന് സഹായകരമാകുന്ന രീതിയിൽ ഉള്ളതാണോ എന്ന് വ്യക്തമായിട്ടില്ല. മുൻ ഐടി സെക്രട്ടറി ശിവശങ്കർ ഉൾപ്പെടെയുള്ളവരെ കസ്റ്റംസും എൻ ഐ എയും വീണ്ടും ചോദ്യം ചെയ്തതും ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു. ആ സാഹചര്യം തന്നെയാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നിലുള്ളതും.

കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചിട്ടുണ്ട്. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷൻ ഐ ജി ക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എൻഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസൽ ഫാരിദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ തിരുവനന്തപുരത്ത് തെളിവെടുപ്പ് തുടരുകയാണ്. സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദർ ഫ്‌ളാറ്റിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജലാൽ, ഷാഫി, ഷറഫുദ്ദീൻ, ഷെഫീഖ് എന്നീ പ്രതികളെയാണ് തെളിവെടുപ്പിനായി ഇവിടെ എത്തിച്ചത്.

അതേസമയം സ്വർണ്ണക്കടത്ത് വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെ എൻഐഎ സംശയത്തിൽ നിർത്തുന്നുണ്ട്. ഇദ്ദേഹത്തെ കൂടാതെ മറ്റൊരു രാഷ്ട്രീയ ഉന്നതന്റെ വിദേശയാത്രാ വിശദാംശങ്ങൾ തിരയുകയാണ് അന്വേഷണ ഏജൻസികൾ. ഇതിനായി വിശദമായ ഒരു ചോദ്യാവലി കസ്റ്റംസ് തയ്യാറാക്കുന്നുണ്ട്. സ്വർണക്കടത്തുമായി ഉയർന്നുവന്ന രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളിൽ വ്യക്തത വരുത്താനാണ് ഈ അന്വേഷണം.

ദുബായിൽനിന്നു കേരളത്തിലേക്കുവന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളുമായി പല വകുപ്പുകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോൾ വകുപ്പിനോട് ആവശ്യപ്പെടും. സ്വപ്ന അടങ്ങുന്ന സംഘത്തെക്കൂടാതെ രണ്ടു സംഘങ്ങൾകൂടി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ രീതിയും വ്യത്യസ്തമല്ല. സ്വപ്നയ്ക്കോ സരിത്തിനോ കിട്ടിയ സഹായം ഇവർക്കില്ല. എന്നാൽ, ഇവർ രാഷ്ട്രീയക്കാരിൽ നിന്നു പണംവാങ്ങി അത് സ്വർണക്കടത്തിനായി മുടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിന്റെ ലാഭം വിദേശത്തുതന്നെ നിക്ഷേപിക്കുന്നുവെന്നാണ് കസ്റ്റംസിന്റെ അറിവ്.

അതേസമയം മന്ത്രിക്കും സർക്കാർ ഉന്നത ഉദ്യോഗസ്ഥർക്കും അനുവാദമില്ലാതെ വിദേശയാത്ര നടത്താനാവില്ല. സർക്കാർ അറിയാതെ നടത്തിയ യാത്രകളിൽ ചിലത് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുണ്ടെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. അതേസമയം നേരത്തെ സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നത നേതാക്കളുടെ പേരുകൾ അടക്കം വെളിപ്പെടുത്തിയിരുന്നു. ഈ പേരുകൾ ആരുടേതാണെന്ന വിവരം പുറത്തുവന്നിട്ടില്ല. സ്വപ്ന നൽകിയ മൊഴിയിൽ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്ന സൂചനകൾ ഇപ്പോൾ തന്നെ പുറത്തുവന്നിട്ടുണ്ട്. ഇത് ഭരണകക്ഷിയിലെ പ്രമുഖരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സ്വപ്ന ഇപ്പോൾ നല്കിയ മൊഴി ഇനി മൊഴിമാറ്റാൻ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിലപേശൽ തന്ത്രമാണെന്നത് വ്യക്തമാണ്. തന്നെ മാത്രം ബലിയാടാക്കാൻ കഴിയില്ലെന്ന നിലപാട് തന്നെയാണ് സ്വപ്നയുടേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP