Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി അറേബ്യ ആഭ്യന്തര ഇന്ധന വില നേരിയ തോതിൽ വർദ്ധിപ്പിച്ചു; പുതുക്കിയ വില ചൊവാഴ്ച മുതൽ തന്നെ പ്രാബല്യത്തിൽ

സൗദി അറേബ്യ ആഭ്യന്തര ഇന്ധന വില നേരിയ തോതിൽ വർദ്ധിപ്പിച്ചു; പുതുക്കിയ വില ചൊവാഴ്ച മുതൽ തന്നെ പ്രാബല്യത്തിൽ

അക്‌ബർ പൊന്നാനി

ജിദ്ദ: സൗദി അറേബ്യയിലെ ആഭ്യന്തര വിപണിയിൽ പെട്രോൾ ഉല്പന്നങ്ങളുടെ ചില്ലറ നേരിയ തോതിൽ വില വർദ്ധിച്ചു. ആഭ്യന്തര എണ്ണ വിലനിലവാരം മാസാടിസ്ഥാനത്തിൽ വിലയിരുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യുകയെന്ന നയത്തിന്റെ ഭാഗമായി സൗദി അറേബ്യൻ എണ്ണക്കമ്പനിയായ സൗദി ആരാംകോ തിങ്കളാഴ്ച വൈകീട്ട് പുറത്തിറക്കിയ ഓഗസ്റ്റ് മാസത്തെ പരിഷ്‌കരിച്ച നിരക്ക് പ്രകാരമാണ് വില വർദ്ധനവ്.

ആഭ്യന്തര വിപണിയിലുള്ള രണ്ടു തരം പെട്രോളിനും വില കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്ക് ഇന്ന് (ചൊവ്വ, ഓഗസ്റ്റ് പതിനൊന്ന്) മുതൽ തന്നെ നിലവിൽ വരും.

ഇത് പ്രകാരം, 91 ഇനം (പച്ച) പെട്രോൾ ലിറ്ററിന് 1.43 റിയാൽ, 95 ഇനം (ചുവപ്പ്) പെട്രോൾ ലിറ്ററിന് 1.60 റിയാലുമാണ് പുതുക്കിയ വില. ഇത് യഥാക്രമം 1.29 റിയാൽ, 1.44 റിയാൽ എന്നിവനെയായിരുന്നു ഇതുവരെ. ഡീസൽ ലിറ്ററിന് 0.52 റിയാലായിരിക്കും പുതിയ വില, ഗ്യാസ് (എൽ പി ജി) 0.75 റിയാലും.

മാസം തോറും പത്താം തിയ്യതിയാണ് സൗദി ആരാംകോ ആഭ്യന്തര ഇന്ധന വില നിലവാരം പരിഷ്‌കരിക്കുക. തൊട്ടു പിറ്റേന്ന് തന്നെ അത് നടപ്പിലാക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP