Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഗരത്തിലെ കാനകൾ മരണ കിണർ ആകുന്നു: ആം ആദ്മി പാർട്ടി

നഗരത്തിലെ കാനകൾ മരണ കിണർ ആകുന്നു: ആം ആദ്മി പാർട്ടി

സ്വന്തം ലേഖകൻ

ബാനർജി റോഡിലും പരിസര പ്രദേശത്തും കാന പണിക്കു വേണ്ടി തുറന്നിട്ടിരിക്കുന്നത് 4 മാസത്തിലധികം ആയി. നിരവധി കാൽനടക്കാർ ഇവിടെ അപകടത്തിൽ പെടുന്നു. നിരവധി തവണ അധികാരികൾക്ക് പരാതി കൊടുത്തിട്ടും, യാതൊരു പരിഹാരവും ഉണ്ടാകുന്നില്ല.

പ്രൊവിഡൻസ് റോഡിനു സമീപം, ചിയാങ് ഹോട്ടലിനും, കാനറാ ബാങ്ക് എ.ടി.എം. ന് മുൻവശം തന്നെ കാനയുടെ സ്‌ളാബ് തുറന്നിട്ടിരിക്കുകയാണ്. എടിഎം മ്മിൽ നിന്നും പുറത്തിറങ്ങുന്ന നിരവധിപേർ അപകടത്തിൽ പെടുന്നു. മഴയത്തു കാനകൾ നിറഞ്ഞു വെള്ളമൊഴുകുന്നിടത്ത് റോഡും കാനയും തിരിച്ചറിയാൻ സാധിക്കാതെ നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്.

.ഉടനടി കാനയുടെ മീതെ സ്‌ളാബ് ഇട്ട് ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം എന്ന് ആം ആദ്മി പാർട്ടി എറണാകുളം ഫോജി ജോൺ, ഷക്കീർ അലി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP