Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമ്മു കാശ്മീരിലെ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ; പരീക്ഷണാടിസ്ഥാനത്തിൽ 4ജി ഇന്റർ നെറ്റ് പുനഃ സഥാപിക്കുന്നത് ഒരോ ജില്ലകളിലുമായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാൻ മുന്നൊരുക്കവുമായി സർക്കാർ. ജമ്മുവിലും കാശ്മീരിലും ഓരോ ജില്ലകളിൽ വീതം പരിക്ഷണാടിസ്ഥാനത്തിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കും. സ്വാതന്ത്ര്യ ദിനത്തിനു ശേഷമായിരിക്കും ഇത്. കേന്ദ്രസർക്കാർ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

ചില മേഖലകളിൽ 4 ജി സേവനങ്ങൾ പുനഃസ്ഥാപിക്കാനുള്ള സാധ്യതകൾ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ജമ്മുകാശ്മീർ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയന്ത്രണ രേഖയോട് ചേർന്നുള്ള ഒരു പ്രദേശത്തും ഇളവ് ഉണ്ടാകില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

തീവ്രവാദ പ്രവർത്തനങ്ങൾ കുറവുള്ള പ്രദേശങ്ങളിൽ മാത്രമാണ് 4 ജി സൗകര്യം പുനഃസ്ഥാപിക്കുക. ജമ്മുകാശ്്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് 4 ജി സേവനങ്ങൾ കേന്ദ്രം റദ്ദാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP