Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിപ്പൂർ വിമാന അപകടത്തിൽ എല്ലാവരുടെയും മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: പൈലറ്റുമാരടക്കം എല്ലാവർക്കും പരിക്കേറ്റത് ഒരുപോലെ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടങ്ങളുടെ വിശദമായ റിപ്പോർട്ട് പൊലീസിന് നൽകും

കരിപ്പൂർ വിമാന അപകടത്തിൽ എല്ലാവരുടെയും മരണകാരണം തലയിലും നെഞ്ചിലുമേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: പൈലറ്റുമാരടക്കം എല്ലാവർക്കും പരിക്കേറ്റത് ഒരുപോലെ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടങ്ങളുടെ വിശദമായ റിപ്പോർട്ട് പൊലീസിന് നൽകും

ജാസിം മൊയ്തീൻ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള ദുരന്തത്തിൽ മരണപ്പെട്ട എല്ലാവരുടെയും മരണകാരണം സമാനമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയക്കും നെഞ്ചിലുമേറ്റ ക്ഷതമാണ് എല്ലാവരുടെയും മണരകാണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. മരണപ്പെട്ട 18 പേർക്കും തലക്ക് ആഘാതമേറ്റിട്ടുണ്ട്.

വിമാന അപകടങ്ങളിൽ സാധാരണ സംഭവിക്കാറുള്ളതു പോലെ എല്ലാവർക്കും ഗുരുതരമായ പരിക്കറ്റിട്ടുള്ളത് തലക്കും നെഞ്ചിനുമാണ്. ഇതാണ് എല്ലാവരുടെയും മരണകാരണമായതും. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നിട്ടുള്ളത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് സമർപ്പിക്കുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

അതേ സമയം വിമാന അപകടത്തിൽ പരിക്കേറ്റ് നിലവിൽ 99 പേരാണ് കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഗുരുതര പരിക്കറ്റവർ അടക്കമുള്ളവർ അപകട നില തരണം ചെയ്യുന്നു എന്ന ആശ്വാസ വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP