Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പുഴയിൽ മടവീഴ്ചയിൽ സി.എസ്‌ഐ ചാപ്പൽ നിലംപൊത്തി; മടവീഴ്ചയുണ്ടായത് ചുങ്കം കരുവേലി പാടശേഖരത്തിൽ; പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ആലപ്പുഴയിൽ മടവീഴ്ചയിൽ സി.എസ്‌ഐ ചാപ്പൽ നിലംപൊത്തി. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.

ഇന്ന് പുലർച്ചെയാണ് പള്ളി തകർന്നുവീണത്. രണ്ട് പാടശേഖരങ്ങൾക്ക് നടുവിലായിരുന്നു സെന്റ് പോൾസ് സി.എസ്‌ഐ ദേവാലയം. ആദ്യം വെള്ളം പള്ളിക്കകത്ത് കയറുകയും പിന്നാലെ പള്ളി തകർന്നു വീഴുകയുമായിരുന്നു.

പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്ന് ജാഗ്രതാ നിർദ്ദേശമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും മടവീഴ്ചയുണ്ടായിരുന്നു. നിരവധി പേരെ ഇതിനകം മാറ്റിത്താമസിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP